Advertisement
national news
രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നത് യു.പിയില്‍; രാജ്യസഭയില്‍ കണക്ക് പറഞ്ഞ് ആഭ്യന്തരമന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 09, 02:27 am
Thursday, 9th December 2021, 7:57 am

ന്യൂദല്‍ഹി: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍.

ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച രാജ്യസഭയില്‍ നല്‍കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 31 വരെ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍.എച്ച്.ആര്‍.സി) പ്രതിവര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച മൊത്തം അവകാശ ലംഘന കേസുകളുടെ എണ്ണം 2018-19 ല്‍ 89,584 ആയിരുന്നത് 2019-20 ല്‍ 76,628 ആയും 2020-21 ല്‍ 74,968 ആയും കുറഞ്ഞു. 2021-22ല്‍ ഒക്ടോബര്‍ 31 വരെ 64,170 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശില്‍ 2018-19ല്‍ 41,947 കേസുകളും 2019-20ല്‍ 32,693 കേസുകളും 2020-21ല്‍ 30,164 കേസുകളും 2021-22ല്‍ 24,242 കേസുകളും ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്തു.

 

Content Highlights: U.P. tops list in human rights violation cases 3rd year in row: MHA