Sports News
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇനി ത്രില്ലിങ് ടൈം; ആന്ധ്രയെ പരാജപ്പെടുത്തി ഉത്തര്‍ പ്രദേശ്!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 09, 03:28 pm
Monday, 9th December 2024, 8:58 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആന്ധ്രയെ പരാജയപ്പെടുത്തി ഉത്തര്‍പ്രദേശ്. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഉത്തര്‍പ്രദേശ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശേഷം നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനാണ് ആന്ധ്രയ്ക്ക് സാധിച്ചത്.

മറുപടി ബാറ്റിങ്ങില്‍ 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി ഉത്തര്‍പ്രദേശ് വിജയം സ്വന്തമാക്കുകയായിരുന്നു. വിജയത്തോടെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍പ്രദേശ് ദല്‍ഹിയെ നേരിടും.

യു.പിക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ കരണ്‍ ശര്‍മയായിരുന്നു. 31 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 48 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. രണ്ട് റണ്‍സിന് അര്‍ധ സെഞ്ച്വറി നഷ്ടമായെങ്കിലും നിര്‍ണായ പങ്കാണ് ശര്‍മ ടീമിനുവേണ്ടി വഹിച്ചത്.

വിപ്രജ് നിഗം എട്ട് പന്തില്‍ നിന്നും രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 27 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് ടീമിനെ മുന്നോട്ടു കൊണ്ടുപോയത്. അവസാനഘട്ടത്തില്‍ മധ്യനിര ബാറ്ററായ റിങ്കു സിങ് 22 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 27 റണ്‍സ് നേടി പുറത്താക്കാതെയാണ് താരം ടീമിനെ വിജയത്തില്‍ എത്തിക്കുകയും ചെയ്തു.

ആന്ധ്രയ്ക്ക് വേണ്ടി കൊടവന്‍ഡ്‌ല സുദര്‍ശന്‍ മൂന്നു വിക്കറ്റ് നേടിയപ്പോള്‍ ത്രിപ്പൂര്‍ണ വിജയ് രണ്ട് വിക്കറ്റും സത്യനാരായണ രാജു ഒരു വിക്കറ്റും നേടി. ആന്ധ്രയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് സിംഗപുരം എസ്. ദുര്‍ഗവേന്ദ്രപ്രസാദ് ആയിരുന്നു. പുറത്താക്കാതെ 34 റണ്‍സ് ആണ് താരം നേടിയത്.

താരത്തിന് പുറമേ ക്യാപ്റ്റന്‍ റിക്കി ഭുയി 23 റണ്‍സും ശശികാന്ത് 23 റണ്‍സും നേടി. ഉത്തര്‍പ്രദേശിനു വേണ്ടി ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍, വിപ്രജ് നിഗം എന്നിവര്‍ രണ്ടു വിക്കറ്റും മുഹ്‌സിന്‍ ഖാന്‍, ശിവം മവി എന്നിവര്‍ ഓരോ നേടി.

Content Highlight: U.P Beat Andhra In Quarter Final Of Syed Mushtaq Ali Trophy