ന്യൂയോര്‍ക്ക്: സൗദി അറേബ്യ ഇപ്പോള്‍ എത്യോപ്യയില്‍നിന്നുള്ള അനധികൃത തൊഴിലാളികതളെ മടക്കി അയക്കുന്നത് കൊറോണ വ്യാപനത്തിന കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ. നാടുകടത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും യു.എന്‍ റിയാദിനോട ആവശ്യപ്പെട്ടു.
കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതിനുശേഷം സൗദി അറേബ്യ ഇതുവരെ 2,870 എത്യോപ്യന്‍ കുടിയേറ്റക്കാരെ അഡിസ് അബാബയിലേക്ക് നാടുകടത്തിയതായി യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി അറിയിച്ചു. നാടുകടത്തല്‍ നടക്കുന്നുരും സ്ഥിരീകരിച്ചിട്ടുണ്ട്.
200,000 എത്യോപ്യന്‍ കുടിയേറ്റക്കാരെ സൗദി നാടുകടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് യു.എന്‍ അധികൃതര്‍ റോയിറ്റേഴ്‌സിനോട് വെളിപ്പെടുത്തി. മറ്റ് ഗള്‍ഫ് അറബ് രാജ്യങ്ങള്‍, കെനിയ, മറ്റ് അയല്‍ രാജ്യങ്ങള്‍ എന്നിവയും എത്യോപ്യന്‍ കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള നീക്കത്തിലാണെന്നാണ് വിവരം.
‘ആസൂത്രണമില്ലാത്ത കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ വൈറസ് പകരുന്നതിനുള്ള സാധ്യത ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ വലിയ തോതിലുള്ള നാടുകടത്തലുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ എത്യോപ്യയ്ക്കുവേണ്ടിയുള്ള യു.എന്‍ കോഡിനേറ്റര്‍ കാതറിന്‍ സോസി റോയിട്ടേഴ്സിനോട് പറഞ്ഞു.
യു.എന്‍ നിര്‍ദ്ദേശത്തോട് സൗദി മാധ്യമ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ നിരവധി കുടിയേറ്റ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്.
105 ദശലക്ഷം ജനസംഖ്യയുള്ള എത്യോപ്യയില്‍ 74 കൊവിഡ് കേസുകളും രണ്ട് മരണങ്ങളും മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ