34.2 മില്ല്യന്‍ ആളുകള്‍ എച്ച്.ഐ.വി ബാധിതരെന്ന് യു.എന്‍ റിപ്പോര്‍ട്ട്
World
34.2 മില്ല്യന്‍ ആളുകള്‍ എച്ച്.ഐ.വി ബാധിതരെന്ന് യു.എന്‍ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th July 2012, 11:40 am

വാഷിങ്ടണ്‍: എച്ച്.ഐ.വി ബാധിതരായ 34.2 മില്ല്യന്‍ ആളുകള്‍ ലോകത്തുണ്ടെന്ന് യു.എന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 2.5 മില്ല്യന്‍ ആളുകള്‍ക്കാണ് എച്ച്.ഐ.വി പിടിപെട്ടത്.[]

2011 ല്‍ 1.7 മില്ല്യന്‍ ആളുകളാണ് എച്ച്.ഐ.വി അസുഖം ബാധിച്ച് മരണമടഞ്ഞത്. യുനൈറ്റഡ് നാഷന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി പുറത്തുവിട്ട കണക്കാണ് ഇത്. 2015 ഓടെ ലോകത്ത് 15 മില്ല്യന്‍ ആള്‍ക്കാര്‍ കൂടി എച്ച്.ഐ.വിയുടെ പിടിയിലകപ്പെടുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

2011 ല്‍ 3,30,000 കുട്ടികള്‍ക്കാണ് അസുഖം പിടിപെട്ടത്. എന്നാല്‍ 2003 ല്‍ ഇതിന്റെ പകുതി പോലും ഉണ്ടായിരുന്നില്ല. അതേസമയം ഗര്‍ഭിണികളായ സത്രീകളില്‍ 1.5 മില്ല്യന്‍ ആളുകളും രോഗത്തിന്റെ പിടിയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.