ആകാശിന് ഐക്യരാഷ്ട്രസഭയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്
Big Buy
ആകാശിന് ഐക്യരാഷ്ട്രസഭയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th November 2012, 10:01 am

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്ലെറ്റ് എന്ന വിശേഷണവുമായി ആകാശ് 2 ടാബ്ലെറ്റ് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചു. ഐക്യരാഷ്ട്രസഭ അധ്യക്ഷന്‍ ബാന്‍ കി മൂണ്‍  യു.എന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ആകാശ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.[]

12 രാജ്യങ്ങളില്‍ നിന്നുള്ള ഐക്യരാഷ്ട്ര പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങിലാണ് ആകാശ് പുറത്തിറക്കിയത്. ആകാശിന്റെ പ്രകാശനത്തിന് ശേഷം സംസാരിച്ച ബാന്‍ കീ മൂണ്‍ ആകാശിന്റെ ശില്‍പ്പികളെ അനുമോദിച്ചു.

എനിക്ക് ഹിന്ദി അറിയില്ല, എന്നാല്‍, ആകാശ് എന്ന വാക്കിന്റെ അര്‍ത്ഥം “സ്‌കൈ” എന്നാണെന്നറിയാം. അതിനാല്‍ തന്നെ വിജ്ഞാനത്തിന്റെ ആകാശം കണ്ടെത്താന്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍ ശ്രമിക്കണമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.

ഇന്ത്യയുടെ യു.എന്‍ അംബാസിഡര്‍ ഹര്‍ദ്ദീപ് സിംഗ് പുരി, ആകാശ് നിര്‍മ്മാതക്കളായ ഡാറ്റവിന്റ് തലവന്‍ സുനീത് സിംഗ് തുലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ നവംബര്‍ 11ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഡല്‍ഹിയില്‍ ആകാശ് ടാബ്‌ലെറ്റ് പുറത്തിറക്കിയത്. അതിനിടയില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ആകാശ് 2 ടാബ്‌ലെറ്റുകള്‍ ചൈനീസ് നിര്‍മ്മിതമാണെന്ന വിവാദം ചര്‍ച്ചയാകുന്നുണ്ട്.

ആകാശിന്റെ നിര്‍മ്മാതക്കളായ ഡാറ്റവിന്റ് ഈ വാദം തള്ളിക്കളഞ്ഞു. ചൈനയില്‍ വെച്ച്  ടാബ്‌ലെറ്റിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുക മാത്രമാണ് ചെയ്‌തെന്ന് ഡാറ്റവിന്റ് ഇതിന് മറുപടി നല്‍കി.