സര്‍ക്കാരിനെ സ്വാധീനിച്ച് സ്വകാര്യ നഴ്‌സിങ് ലോബി 'ഒപ്പിച്ചെടുത്ത' നഴ്‌സിങ് ട്രെയിനി തട്ടിപ്പ് വിശദീകരിച്ച് മുഖ്യമന്ത്രിക്ക് യു.എന്‍.എയുടെ നിവേദനം
Kerala
സര്‍ക്കാരിനെ സ്വാധീനിച്ച് സ്വകാര്യ നഴ്‌സിങ് ലോബി 'ഒപ്പിച്ചെടുത്ത' നഴ്‌സിങ് ട്രെയിനി തട്ടിപ്പ് വിശദീകരിച്ച് മുഖ്യമന്ത്രിക്ക് യു.എന്‍.എയുടെ നിവേദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th July 2017, 1:57 pm

തിരുവനന്തപുരം: സര്‍ക്കാരിനെ സ്വാധീനിച്ച് സ്വകാര്യ നഴ്‌സിങ് ലോബി “ഒപ്പിച്ചെടുത്ത” നഴ്‌സിങ് ട്രെയിനി തട്ടിപ്പ് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് യു.എന്‍.എയുടെ നിവേദനം.

ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകൃത രജിസ്‌ട്രേഷന്‍ കിട്ടി നഴ്‌സാവുന്നതിന് വേറെങ്ങും നിലവിലില്ലാത്തതും, ഒരു നിയമത്തിലും പറയാത്ത രീതിയിലുള്ള ഒരു “ട്രെയിനി ” സമ്പ്രദായം കേരളത്തിലെ സ്വകാര്യ ആശുപത്രി ലോബി വളരെ ബുദ്ധി പൂര്‍വ്വം, സര്‍ക്കാരിനെ സ്വാധീനിച്ച് ഒപ്പിച്ചതാണെന്ന് നിവേദനത്തില്‍ യു.എന്‍.എ വ്യക്തമാക്കുന്നു. ഒരുനിയമത്തിന്റെയും പിന്‍ബലം ഇല്ലാത്ത ഈ സര്‍ക്കാര്‍ ഉത്തരവാണ് നഴ്‌സുമാരെ ചൂഷണം ചെയ്യുന്നതിന് അവര്‍ക്കുണ്ടാക്കി കൊടുത്ത വന്‍ അവസരമെന്നും ഇവര്‍ നിവേദനത്തില്‍ പറയുന്നു.

ഈ ഉത്തരവ് കൈമുതലാക്കി പുതിയ നഴ്‌സിങ് ട്രെയിനികളെ കുറഞ്ഞ അലവന്‍സില്‍ നിയോഗിക്കുകയും ഏതാനും വര്‍ഷം കഴിയുമ്പോള്‍ ശ്വാസം മുട്ടിച്ച് പുറം തള്ളുകയും പുതിയ ട്രെയിനികളെ വീണ്ടും നിയമിച്ച് അര്‍ഹതപ്പെട്ട ശമ്പളം നല്‍കാതിരിക്കുകയുമാണ് ആശുപത്രി മാനേജ്‌മെന്റ് ചെയ്യുന്നത്. നഴ്‌സുമാരെ അടിമകളെ ആശുപത്രി മാനേജമെന്റിന് മുമ്പില്‍ പഞ്ചപുച്ചമടക്കി നിര്‍ത്താന്‍ ഉതകുന്ന ഈ സര്‍ക്കാര്‍ ഉത്തരവ് ,ഒരു തൊഴിലാളി വര്‍ഗ ഉന്നമനത്തിനായി നില്‍ക്കുന്ന സര്‍ക്കാര്‍ അനുവദിക്കേണ്ടതുണ്ടോ എന്ന് ബഹു.മുഖ്യമന്ത്രി ആലോചിക്കണമെന്നും നിവേനദത്തില്‍ യു.എന്‍.എ ആവശ്യപ്പെടുന്നു.


Dont Miss താങ്കളുടെ സമുദായത്തിന് ഇപ്പോള്‍ തന്നെ മൂന്നിരട്ടി ആനുകൂല്യമുണ്ട്; 40000 ലൈക്ക് കടന്ന സംവരണ വിരുദ്ധ പോസ്റ്റിന് വി.ടി ബല്‍റാമിന്റെ കിടുക്കന്‍ മറുപടി


വന്‍ ശമ്പളം പറ്റി നഴ്‌സിങ് പഠിപ്പിക്കുന്ന അദ്ധ്യാപക സമൂഹത്തോടും, കോളേജ്/ സ്‌കൂളുകളോടും നിങ്ങളുടെ പഠിപ്പിക്കലിന് യാതൊരു നിലവാരവുമില്ലെന്നും കുട്ടികളെ വീണ്ടും പഠിപ്പിച്ചെടുത്താലെ പ്രയോജമുള്ളൂ എന്ന് സര്‍ക്കാര്‍ തന്നെ വിളിച്ചു കൂവിയിരിക്കുന്നത് എന്തൊരു വിരോധാഭാസമാണെന്നും യു.എന്‍.എ ചോദിക്കുന്നു.

അന്യസംസ്ഥാനത്തു നിന്നു വരുന്ന നഴ്‌സുമാര്‍ക്ക് നിലവാരമില്ല എന്ന പേര് പറഞ്ഞാണ് ഈ ഉത്തരവ് ഒപ്പിച്ചത് എന്നാണ് മനസ്സിലാക്കുന്നത്.
അന്യസംസ്ഥാനത്തെ നിലവാരമില്ലാത്ത നഴ്‌സിങ് വിദ്യാഭ്യാസമുണ്ടെങ്കില്‍, അത്തരം സ്ഥാപനങ്ങളെ നമ്മുടെ സര്‍ക്കാരും സ്വകാര്യ ലോബിയും ചേര്‍ന്ന് സഹായിക്കുന്നത് ശരിയാണോ?

അങ്ങിനെ സഹായിച്ചുകൊണ്ടിരുന്നാല്‍ ഏതെങ്കിലും കാലത്ത് അവരുടെ നിലവാരമുയരുമോ? മറിച്ച് ക്വാളിറ്റിയില്ലാത്ത വിദ്യാഭ്യാസം നല്‍കി വിട്ടാല്‍ ജോലി കിട്ടില്ല എന്ന നില വന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ താനെ പൂട്ടി പോവില്ലെ? അതല്ലെ വേണ്ടത്?. അല്ലാതെ കഴിവുള്ള കുട്ടികളെ മാറ്റിനിര്‍ത്തി കുറഞ്ഞ ചിലവില്‍ നിലവാരമില്ലാത്തവര്‍ക്കവസരമുണ്ടാക്കുകയാണോ വേണ്ടതെന്നും ഇവര്‍ നിവേദനത്തില്‍ ചോദിക്കുന്നു.

അതുകൊണ്ട് തന്നെ നഴ്‌സ് മാര്‍ക്ക് തുടക്കത്തില്‍ കിട്ടേണ്ട യഥാര്‍ത്ഥ ശമ്പളം ഉറപ്പാക്കാന്‍ ഈ ട്രെയിനിങ് നിയമന സമ്പ്രദായം സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണം.


Also Read സരസ്വതിയുടെ നഗ്നചിത്രം; ദീപാ നിശാന്തിനെതിരെ സംഘപരിവാറിന്റെ ഹെയിറ്റ് കാമ്പയിന്‍; ചരിത്രവും നിയമവും പറഞ്ഞ് ദീപാനിശാന്തിന്റെ മറുപടി


“എക്‌സ്പീപീരിയന്‍സില്ല ” എന്ന തൊടുന്യായം പറഞ്ഞ് വര്‍ഷങ്ങളുടെ ജോലി പരിചയമുള്ള നഴ്‌സിനെയും, പുതി സ്ഥാപനത്തിലൊ, പുതിയ ഡിപ്പാര്‍ട്ട് മെന്റിലോ നിയോഗിക്കുമ്പോള്‍ വീണ്ടും, കുറഞ്ഞ ശമ്പളത്തില്‍ ട്രെയിനിയാക്കുന്നു. മാനേജ്‌മെമെന്റിന്റെ സൗകര്യാര്‍ത്ഥം വകുപ്പ് മാറ്റി ജോലിക്കു നിയോഗിച്ചാലും കുറഞ്ഞ കൂലിയിയില്‍ “ട്രെയിനി”യായാണ് നിയമിക്കുന്നത്.

എതെങ്കിലും സര്‍വീസില്‍ ഇങ്ങനെയുണ്ടാ? സര്‍ക്കാര്‍ നഴ്‌സിങ് മേഖലയിലെങ്ങും, സ്ഥലം മാറ്റം വരുന്നവര്‍ക്ക് ഇങ്ങനെ ശമ്പളം കുറച്ച് ടെയിനി ആക്കാറില്ലെല്ലൊ? അതു കൊണ്ട് ബഹു.മുഖ്യമന്ത്രി ഇടപെട്ട് ഈ പകല്‍കൊള്ള ഉടനടി അവസാനിപ്പിക്കുകയും, കുറഞ്ഞത് കഴിഞ്ഞ ഒരു വര്‍ഷമായി ട്രെയിനിയായി ജോലി ചെയ്യിക്കപ്പെട്ടു വരുന്നവര്‍ക്ക് ശമ്പളത്തിന്റെ ബാക്കി തുക കൂടിശിക ശമ്പളമായി ഉടന്‍ നല്‍കണമെന്നും നിദ്ദശിക്കാമോ എന്ന് ആലോചിക്കണമെന്നും നിവേദനത്തില്‍ യു.എന്‍.എ ആവശ്യപ്പെടുന്നു.

അതുപോലെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നുവെന്നറിഞ്ഞ മാനേജ്‌മെന്റുകള്‍, പെട്ടന്ന് യോഗം ചേര്‍ന്ന് കഴിഞ്ഞ ആഴ്ച മന്ത്രിമാരുടെ നേതൃത്വത്തില്‍ എടുത്ത, കുറഞ്ഞ ശമ്പള തീരുമാനം അംഗീകരിച്ചതിലെ അടവ് സര്‍ക്കാര്‍ ശ്രദ്ധിക്കാതെ പോവരുത്.

മുഖ്യമന്ത്രി സുപ്രീം കോടതിയുടെയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സമിതിയുടെയോ, ആധികാരികതയുള്ള നിര്‍ദ്ദേശ പ്രകാരമെ തീരുമാനമെടുക്കുവാന്‍ സാധ്യതയുള്ളു എന്നും, അങ്ങനെയിങ്കില്‍ അത് ഇപ്പോള്‍ പ്രഖ്യാപിച്ചതിലും ഉയര്‍ന്ന നിരക്കിലാവുമെന്നും കണ്ടാണ് ,മനേജ്‌മെന്റിന്റെ ഈ “തീരുമാനം അംഗീകരിക്കല്‍” നാടകം എന്നാര്‍ക്കാണ് മനസ്സിലാവാത്തത്?

അതുകൊണ്ട് ബഹു.മുഖ്യമന്ത്രി മാനേജ്‌മെമെന്റുകളെ നിലക്കുനിര്‍ത്തി നഴ്‌സുമാരുടെ അടിമ പണിക്കടിസ്ഥാനമായ “ട്രെയിനിങ് സമ്പ്രദായ ഉത്തരവ് ” റദ്ദാക്കണമെന്നും, ഏതു രജിസ്‌ട്രേഡ് നഴ്‌സിനെയും ജോലിക്കെടുത്താല്‍ അന്നു മുതല്‍ സര്‍ക്കാല്‍ നിശ്ചയിക്കുന്ന ശമ്പളം ലഭിക്കുന്ന രീതി ഉറപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് താത്പപര്യപ്പെടുന്നെന്നും യു.എന്‍.എ ആവശ്യപ്പട്ടു.