തിരുവനന്തപുരം: പൊതുമാപ്പ് കാലയളവില്‍ മലായാളികളെ നാട്ടിലെത്തിക്കാന്‍ 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
തുക അനുവദിക്കുക യു.എ.ഇയിലെ ഇന്ത്യന്‍ എംബസിക്കാണെന്നും മന്ത്രി കെസി ജോസഫ് അറിയിച്ചു. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്തുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.[]
ഔട്ട് പാസ് ഫീസ് ഒഴിവാക്കാനും സൗജന്യമായി നാട്ടിലെത്തിക്കാനുമുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. രണ്ടുമാസത്തെ പൊതുമാപ്പ് യു.എ.ഇയില്‍ പ്രാബല്യത്തില്‍ വന്നു.
ഇന്ത്യന്‍ സ്ഥാനപതി എം.കെ ലോകേഷിന്റെ നേതൃത്വത്തിലുള്ള സംഘവുമായി നോര്‍ക്ക പ്രതിനിധികള്‍ ഇതിനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഔട് പാസിനുവേണ്ട തുക ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫേര്‍ ഫണ്ടില്‍നിന്ന് കണ്ടെത്താനാണ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പൊതുമാപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന കൗണ്ടറുകളിലും വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം 13ന് നാണ് യു.എ.ഇ സര്‍ക്കാര്‍ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. അനധികൃത താമസക്കാരായ വിദേശികള്‍ക്ക് ഡിസംബര്‍ നാല് മുതല്‍ ഫെബ്രുവരി മൂന്ന് വരെയാണ് പൊതുമാപ്പ് കാലാവധി.
ഇത് പ്രകാരം വിസയോ മറ്റോ ഇല്ലാതെ നിയമം ലംഘിച്ച് താമസിക്കുന്ന എല്ലാ വിദേശികള്‍ക്കും പിഴയോ മറ്റ് ശിക്ഷകളോ കൂടാതെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ഔട്ട്പാസ് കരസ്ഥമാക്കി സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാം.
അതേസമയം രാജ്യത്ത് തുടരാന്‍ താത്പര്യമുള്ളവര്‍ക്ക് പിഴയൊടുക്കി വിസയിലേയ്ക്കും മാറാം. എന്നാല്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരില്‍ നിന്ന് ഔട്ട്പാസിന് 60 ദിര്‍ഹവും സര്‍വീസ് ചാര്‍ജായി ബി.എല്‍.എസ് കേന്ദ്രങ്ങള്‍ ഒമ്പത് ദിര്‍ഹവും ഈടാക്കാനുള്ള നടപടിക്കെതിരെ പ്രവാസികളില്‍ നിന്ന് ശക്തമായ പ്രതിഷേധം തുടരുകയാണ്.
മുന്‍ കാലങ്ങളില്‍ കുറഞ്ഞ നിരക്കില്‍ നല്‍കിയിരുന്ന സേവനം ഇത്തവണ ഈ തുകയ്ക്ക് നല്‍കുന്നത് കൊണ്ട് പാവപ്പെട്ടവര്‍ക്ക് പ്രയോജനമുണ്ടാകില്ലെന്നാണ് ആരോപണം.
നേരത്തെ 20 ദിര്‍ഹമായിരുന്നു ഔട്ട്പാസിന് നല്‍കേണ്ടിിരുന്നത്. നാട്ടിലേയ്ക്ക് തിരിച്ചുപോകാനോ വിസ പുതുക്കാനോ നിര്‍വാഹമില്ലാത്തവരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരില്‍ ഏറെയും. എന്നാല്‍ ഇവരെ പിഴിയുന്നതിന് തുല്യമാണ് വലിയ തുക ഫീസായി പിരിക്കുന്നത് എന്നാണ് ആക്ഷേപം.