വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ 127 അംഗ സംഘത്തിലെ രണ്ട് പേര്‍ക്ക് കൊവിഡ്; തമിഴ്‌നാട്ടില്‍ ആശങ്കയേറുന്നു
COVID-19
വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ 127 അംഗ സംഘത്തിലെ രണ്ട് പേര്‍ക്ക് കൊവിഡ്; തമിഴ്‌നാട്ടില്‍ ആശങ്കയേറുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st April 2020, 11:01 am

ചെന്നൈ: വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ രണ്ട് പേര്‍ക്ക് ചെന്നൈയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവള്ളൂര്‍ സ്വദേശികളായ രണ്ട് സ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

59 വയസാണ് ഇരുവര്‍ക്കും പ്രായമെന്ന് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. പി. ബാലാജി പറഞ്ഞു.

127 പേരടങ്ങിയ സംഘമാണ് വാരാണസിയില്‍ നിന്ന് വെള്ളിയാഴ്ച തിരുവള്ളൂരിലെത്തിയത്. മാര്‍ച്ച് 15 മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച 24 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ അലഹാബാദ്, കാശി, ഗയാ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്.

അതേസമയം ഇവരുടെ സഞ്ചാരപാത ട്രേസ് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകസംഘത്തിലെ മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. 1520 പേര്‍ക്കാണ് തിങ്കളാഴച വരെ തമിഴ്‌നാട്ടില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: