|

പണം തട്ടിയതിന് രണ്ട് സ്ത്രീകളെ മക്കയില്‍ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

makka-01മക്ക: ആളുകളെ ചതിച്ച് പണം തട്ടിയതിന് രണ്ട് സ്ത്രീകളെ മക്കയില്‍ അറസ്റ്റ് ചെയ്തു. സ്വന്തം വീട് വാങ്ങിത്തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇവര്‍ സ്ത്രീകളില്‍ നിന്ന് പണം തട്ടിയിരുന്നത്. 35 കാരിയായ സൗദി യുവതി, 40 കാരിയായ യമന്‍ യുവതി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വിധവകളില്‍ നിന്നും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരിക്കുന്നവരില്‍ നിന്നുമാണ് ഇവര്‍ പണം തട്ടിയത്. ഒരു പണക്കാരനില്‍ നിന്നും താമസസൗകര്യം തയ്യാറാക്കി തരാമെന്നും അദ്ദേഹം പാവപ്പെട്ടവരെ സഹായിക്കുന്നയാളാണെന്നും പറഞ്ഞാണ് ഈ രണ്ട് സ്ത്രീകളും പണം തട്ടിയിരുന്നത്.

വില്ലയാണ് അവര്‍ക്ക് വേണ്ടതെങ്കില്‍ 70,000 സൗദി റിയാലും വീടാണ് വേണ്ടതെങ്കില്‍ 30,000 സൗദി റിയാലും ഇടനിലക്കാരന്‍ വഴി അദ്ദേഹത്തിന് നല്‍കണമെന്നാണ് അവര്‍ സ്ത്രീകളോട് പറഞ്ഞിരുന്നത്. ഒരു മില്യണ്‍ സൗദി റിയാലില്‍ കൂടുതല്‍ ഈ സ്ത്രീകള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

നാല് മാസക്കാലത്തോളമായി സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് അന്വേഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.

Video Stories