കൊല്ലം: കല്ലമ്പലത്ത് രണ്ടാഴ്ച മുമ്പ് ദുരൂഹസാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വീടിനോട് ചേര്‍ന്നുള്ള മരത്തിലാണ് ഭര്‍തൃമാതാവ് ശ്യാമളയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ഇവരുടെ മരുമകള്‍ ആതിരയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴുത്തും കൈ ഞരമ്പുകളും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം ഉണ്ടായിരുന്നത്. ശ്യാമളയുടെ മകന്‍ ശരത് അടുത്തിടെയാണ് ആതിരയെ വിവാഹം ചെയ്തത്.
അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആതിരയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
കുളിമുറിയില്‍ കയറി ജീവനൊടുക്കിയെന്നാണ് ഭര്‍തൃവീട്ടുകാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിനിടെയാണ് ശ്യാമളയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Contenta Highlights: Two weeks ago in Kallambalam, the body of the bride was found in the bathroom; mother in law found hanging today