| Saturday, 9th September 2017, 7:15 pm

ഗുര്‍മീതിന്റെ മുറിയില്‍നിന്ന് സന്യാസിനിമാരുടെ ഹോസ്റ്റലിലേയ്ക്ക് രഹസ്യപാത ; ദേരാ സച്ചാ സൗദാ ആശ്രമത്തിലെ റെയ്ഡില്‍ വന്‍ സ്‌ഫോടകശേഖരം പിടികൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിര്‍സ: ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ ആശ്രമത്തില്‍ നിന്ന് സന്യാസിനികളുടെ ഹോസ്റ്റലിലേയ്ക്ക് പോകുന്ന രഹസ്യപാത കണ്ടെത്തി. ദേരാ സച്ചാ സൗദാ ആശ്രമത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് രണ്ടു തുരങ്കങ്ങളും ആയുധങ്ങളും സ്‌ഫോടക വസ്തുനിര്‍മ്മാണ ശാലകളും കണ്ടെത്തിയത്.

ഇവിടെ നിന്ന് വന്‍ സഫോടകശേഖരം പൊലീസ് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഫാക്ടറി പൂട്ടി സീല്‍ ചെയ്തു. ആശ്രമത്തിനുള്ളിലെ തുരങ്കങ്ങളില്‍ ഒന്ന് സന്യസിനിമാരുടെ മുറിയിലേയ്ക്കും മറ്റൊന്ന് റോഡിലേയ്ക്കുമുള്ളതാണ്.


Also Read: ‘ബീഫല്ല ഏതു ഭക്ഷണവും കഴിക്കാന്‍ സ്വാതന്ത്ര്യമുള്ള മതേതര സമൂഹത്തിലാണ് നാം ജീവിക്കുന്നത്’; കണ്ണന്താനത്തിനു മറുപടിയുമായി പിണറായി വിജയന്‍


ഇന്ന് രാവിലെയാണ് റെയ്ഡ് തുടങ്ങിയതെന്ന് അന്വേഷണസംഘത്തലവനായ സതീഷ് മെഹ്‌റ പറഞ്ഞു.
” ജാലകസദൃശ്യമായ രണ്ടു തുരങ്കങ്ങളാണ് ഗുര്‍മീതിന്റെ ആശ്രമത്തിലുള്ളത്. ആയുധശേഖരങ്ങളും കണ്ടെടുത്തിട്ടുണ്ട്. ”

കേന്ദ്ര സേനയടക്കമുള്ളവരെ ഉള്‍പ്പെടുത്തി വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് ദേരാ സച്ഛാ സൗദയിലെ സിര്‍സയിലുള്ള ആസ്ഥാന മന്ദിരത്തില്‍ റെയ്ഡ് നടത്തുന്നത്. ഈഫല്‍ ഗോപുരത്തിന്റെയും താജ്മഹലിന്റെയും മാതൃകകളിലുള്ള ആഡംബര കെട്ടിടങ്ങളാണ് ആശ്രമത്തിനകത്തുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ ആശ്രമത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിനായി പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച പ്രത്യേക നാണയങ്ങളും വന്‍ ധനശേഖരവും കണ്ടെടുത്തിരുന്നു. പരിശോധനയുടെ ഭാഗമായി പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം താത്ക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more