| Saturday, 4th March 2017, 3:56 pm

സൗദിയില്‍ രണ്ടു ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ചാക്കില്‍ കെട്ടിയശേഷം തല്ലിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റപ്രസെന്റേറ്റീവ് ഇമേജ്‌

റിയാദ്: സൗദിയില്‍ രണ്ടു പാക് സ്വദേശികളായ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഇരുവരെയും ചാക്കില്‍ കെട്ടിയശേഷം വടികള്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

35 വയസുള്ള അംമ്‌ന, 26 വയസുള്ള മീനോ എന്നിവരാണ് കൊല്ലപ്പെട്ടത്. സൗദി അറേബ്യയില്‍ ഇവര്‍ താമസിക്കുന്ന വീട് റെയ്ഡ് ചെയ്തശേഷമാണ് പൊലീസ് ഇവരെ കൊലപ്പെടുത്തിയത്.

35 ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. സ്വവര്‍ഗ ലൈംഗികതയും ക്രോസ് ഡ്രസിങ്ങും ആരോപിച്ചാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.


Must Read: ‘മനുഷ്യനെ ചാക്കില്‍ക്കെട്ടി തല്ലിച്ചതച്ചു കൊല്ലുന്നത് പൈശാചികമാണ്’ ട്രാന്‍സ്‌ജെന്റേഴ്‌സിനെ കൊലപ്പെടുത്തിയ സൗദിയ്‌ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍


ട്രാന്‍സ്‌ജെന്റര്‍ സമൂഹം അവരുടെ ഗുരുവിനെ തെരഞ്ഞെടുക്കുന്ന ചടങ്ങ് ആഘോഷിക്കുന്നതിനിടെയായിരുന്നു പൊലീസ് റെയ്ഡ്. അറസ്റ്റിലായ 11പേര്‍ 150,000റിയാല്‍ ഫൈന്‍ നല്‍കി ശിക്ഷയില്‍ നിന്നൊഴിവാകുകയായിരുന്നു. 22 പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.


Must Read: സദ്ഗുരു നിര്‍മ്മിച്ച് മോദി ഉദ്ഘാടനം ചെയ്ത ശിവന്റെ പ്രതിമ നിര്‍മ്മിച്ചത് നിയമംലംഘിച്ചെന്ന് തമിഴ്‌നാട് സര്‍ക്കാര്‍: പ്രതിമ പൊളിക്കണമെന്നും സര്‍ക്കാര്‍


സംഭവത്തില്‍ സൗദി അറേബ്യയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. നിലവില്‍ കസ്റ്റഡിയില്‍ കഴിയുന്ന 22 പേരെക്കുറിച്ചും  ആരാഞ്ഞിട്ടുണ്ട്.

“ഞങ്ങള്‍ക്ക് വിശദാംശങ്ങള്‍ വേണം. കാരണം വലിയ ആശയക്കുഴപ്പമാണ് സംഭവമുണ്ടാക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഒട്ടേറെ ട്രാന്‍സ്‌ജെന്റര്‍ സമൂഹമെല്ലാം ഭീതിയിലാണ്.” സോഷ്യല്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റായ നസീം പറയുന്നു.


Dont miss: ‘മദ്യപിച്ച് കാറിനുള്ളില്‍ നൃത്തം ചെയ്യുന്ന ഗുര്‍മെഹര്‍’; സംഘപരിവാര്‍ വിരുദ്ധ ക്യാമ്പെയ്‌ന്റെ പേരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജ വീഡിയോ പ്രചരണവുമായി മോദി ഭക്തര്‍ 


“സൗദി അറേബ്യയിലെ ക്രിമിനല്‍ നിയമ പ്രകാരം പോലും അവരെ ട്രീറ്റു ചെയ്തില്ല. പാകിസ്ഥാനില്‍ നിന്നുള്ളവര്‍ മാത്രമല്ല ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.” അദ്ദേഹം
പറയുന്നു.

“ഭിന്നലിംഗക്കാരെ വളരെ മോശമായാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. ചിലപ്പോള്‍ മര്‍ദ്ദിക്കുന്നു. ആരെയെങ്കിലും രണ്ടാംതവണ അറസ്റ്റു ചെയ്താല്‍ ഉടന്‍ തന്നെ വധശിക്ഷയ്ക്കു വിധേയമാക്കുന്നു.” അവര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more