Kerala News
വിനോദയാത്രക്കിടെ ഉഡുപ്പിക്ക് സമീപം കടലില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 07, 11:17 am
Thursday, 7th April 2022, 4:47 pm

ഉഡുപ്പി: കോട്ടയത്തുനിന്ന് കര്‍ണാടകയിലേക്ക് വിനോദയാത്രക്ക് പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കോട്ടയം മംഗളം കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. അപകടത്തില്‍ കാണാതായ ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

വിദ്യാര്‍ത്ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്. ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയിക്കായാണ് തിരച്ചില്‍ തുടരുന്നത്.

ഉഡുപ്പി മല്‍പ്പാ തീരത്തുനിന്ന് ബോട്ടിലാണ് സംഘം സെന്റ് മേരീസ് ദ്വീപില്‍ എത്തിയത്. അധ്യാപകരടക്കം 100 അംഗ സംഘമാണ് ഉണ്ടായിരുന്നത്. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. സെന്‍മേരീസ് ഐലന്‍ഡിലൂടെ നടന്നുപോകുന്നതിനിടെ കാല്‍ വുഴുതി വീഴുകയായിരുന്നു എന്നതാണ് പ്രാഥമിക വിവരം.

CONTENT HIGHLIGHTS: Two students drowned while on a holiday from Kottayam to Karnataka.