ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
Kerala News
ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2024, 9:31 pm

ഇടുക്കി: ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. രണ്ട് വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്.

മുരുകാശേരി സ്വദേശി ഡോണോ ഷാജി, കൊല്ലം സ്വദേശി അക്‌സ റെജി എന്നിവരാണ് മരിച്ചത്. മുട്ടം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.

ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം തൊടുപുഴ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.

അധികം ആള്‍താമസമില്ലാത്ത വെള്ളച്ചാട്ടത്തിന് അടുത്ത് നിന്ന് ബാഗും വസ്ത്രങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെയും കണ്ടെത്തുന്നത്.

Content Highlight: Two students drowned in Idukki Aruvikkut falls