ആഗോളതലത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ആദ്യ പത്ത് സിനിമകളില്‍ രണ്ട്‌ ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍
Entertainment news
ആഗോളതലത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ആദ്യ പത്ത് സിനിമകളില്‍ രണ്ട്‌ ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th December 2023, 6:54 pm

ആഗോളതലത്തില്‍ 2023ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ആദ്യ പത്ത് സിനിമകളില്‍ രണ്ടെണ്ണം ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍.

ജവാന്‍, പത്താന്‍ എന്നീ സിനിമകളാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട സിനിമകളുടെ ലിസ്റ്റില്‍ വന്നിട്ടുള്ളത്. പത്ത് സിനിമകളില്‍ മൂന്നാമത്തെ ചിത്രമാണ് ജവാന്‍.

പത്താമത്തെ ചിത്രം ഷാരൂഖ് ഖാന്റെ തന്നെ പത്താന്‍ സിനിമയാണ്. ആഗോളതലത്തിലെ സിനിമകളില്‍ ആദ്യ പത്തില്‍ വന്നത് മൂന്ന് ഇന്ത്യന്‍ സിനിമകളാണ്.

സണ്ണി ഡിയോള്‍ നായകനായ ‘ഗദര്‍ 2’ ആണ് അടുത്ത ഇന്ത്യന്‍ സിനിമ. പത്തില്‍ എട്ടാം സ്ഥാനത്താണ് ‘ഗദര്‍ 2’ വിന്റെ സ്ഥാനം. ഒന്നാമതും രണ്ടാമതുമുള്ളത് ബാര്‍ബിയും ഓപ്പണ്‍ഹൈമറുമാണ്.

തിങ്കളാഴ്ച്ചയാണ് 2023ല്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടവയുടെ ലിസ്റ്റ് ഗൂഗിള്‍ പുറത്തു വിട്ടത്. അതില്‍ ആഗോളതലത്തിലും ഇന്ത്യയിലുമായി കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട സിനിമകളും ടി.വി ഷോകളുമെല്ലാം ഉള്‍പെടുന്നു.

ആഗോളതലത്തില്‍ 2023ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ആദ്യ പത്ത് സിനിമകള്‍:

ബാര്‍ബി
ഓപ്പണ്‍ഹൈമര്‍
ജവാന്‍
സൗണ്ട് ഓഫ് ഫ്രീഡം
ജോണ്‍ വിക്ക് 4
അവതാര്‍: ദ വേ ഓഫ് വാട്ടര്‍
എവരത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്
ഗദര്‍ 2
ഗ്രീഡ് 3
പത്താന്‍

ഇന്ത്യയില്‍ 2023ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ആദ്യ പത്ത് സിനിമകളിലും ജവാനും ഗദര്‍2 വും പത്താനും ഓപ്പണ്‍ഹൈമറും ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 2023ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ആദ്യ പത്ത് സിനിമകള്‍:

ജവാന്‍
ഗദര്‍ 2
ഓപ്പണ്‍ഹൈമര്‍
ആദിപുരുഷ്
പത്താന്‍
ദ കേരള സ്റ്റോറി
ജയിലര്‍
ലിയോ
ടൈഗര്‍ 3
വാരിസ്

Content Highlight: Two Shah Rukh Khan Films Are Among The Top Ten Most Searched Movies Of The Year Globally