സംബല്‍: ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതില്‍ യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്റെ പേരില്‍ പൊലീസ് കേസെടുത്തു. രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകളാണ് ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ല യുവമോര്‍ച്ച അദ്ധ്യക്ഷന്‍ വിശാല്‍ ചൗഹാനെതിരെ പൊലീസ് തയ്യാറാക്കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി നടത്തുന്ന മുന്‍സിഫ് എന്നയാളും മറ്റൊരാളുമാണ് വിശാല്‍ ചൗഹാനെതിരെ പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി നടത്തിക്കൊണ്ടു പോകണമെങ്കില്‍ ദിവസവും തനിക്ക് 5000 രൂപ തരണമെന്ന് വിശാല്‍ ചൗഹാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പണം തരാന്‍ മുന്‍സിഫ് തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സത്യേന്ദ്ര കുമാര്‍ യാദവ് എന്നയാള്‍ നല്‍കിയ പരാതിയിലും വിശാല്‍ ചൗഹാനെതിരെ പൊലീസ് കേസെടുത്തു. തന്നോട് 2500 രൂപ വിശാല്‍ ചൗഹാന്‍ ആവശ്യപ്പെട്ടെന്നാണ് പരാതി.