ബുലന്ദ്ഷഹർ: ഉത്തർപ്രദേശിൽ അമ്പലത്തിനുള്ളിൽ രണ്ട് സന്യാസിമാരെ മർദ്ദിച്ച് കൊലപ്പെടുത്തി. 55ഉം 35 വയസ്സുള്ള സന്യാസിമാരെയാണ് രാജു(മുറാരി) എന്ന് പേരുള്ളയാൾ കൊലപ്പെടുത്തിയത്. കൊലനടത്തുമ്പോൾ ഇയാൾ കഞ്ചാവ് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. നേരത്തെ സന്യാസിമാർ ഇയാൾക്കെതിരെ മോഷണകുറ്റം ആരോപിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിലാണോ ഇയാൾ കൊല നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
തിങ്കളാഴ്ച്ച രാത്രി കഞ്ചാവ് ഉപയോഗിച്ചാണ് ഇയാൾ അമ്പലത്തിനുള്ളിൽ കയറിയത്. ഇവിടെ വച്ചാണ് സന്യാസിമാരെ കാണുകയും കൊലപ്പെടുത്തുകയും ചെയ്തത്. ബുലന്ദ്ഷഹറിലെ അമ്പലത്തിൽ സ്ഥിരമായി താമസിച്ചുവരുന്ന സന്യാസിമാർക്ക് നേരെയാണ് ഇയാൾ അക്രമം അഴിച്ചുവിട്ടത്.
ദെെവത്തിന്റെ നിശ്ചയമാണ് നടന്നതെന്നാണ് ഇയാൾ പൊലീസിനോട് പറയുന്നത്. കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകിയുട്ടുണ്ട്. വാളുപയോഗിച്ചാണ് പ്രതി സന്യാസിമാരെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. പക്ഷേ താൻ വടി കൊണ്ടാണ് അടിച്ചതെന്നാണ് പ്രതി പറയുന്നത്.
കേസിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ആവശ്യപ്പെട്ടു. ബുലന്ദ്ഷഹർ കൊലപാതകത്തിൽ വർഗീയമായി ഒന്നുമില്ലെന്ന് ഉത്തർ പ്രദേശ് പൊലീസ് പ്രതികരിച്ചു.
മഹാരാഷ്ട്രയിലെ പാൽഘർ സംഭവത്തിന് ശേഷം സന്യാസിമാർക്ക് നേരെ നടന്ന അക്രമത്തെ വർഗീയവത്കരിക്കാൻ ശ്രമങ്ങൾ നടക്കുമെന്നും ഇതിനെ ചെറുത്ത് തോത്പിക്കണമെന്നും ശിവസേന ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടു. വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമം ഉണ്ടാകരുതെന്നും കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക