| Monday, 23rd December 2024, 10:48 pm

വടകരയില്‍ റോഡരികിലെ കാരവാനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം മുതല്‍ നിര്‍ത്തിയിട്ട ഈ വാഹനം നാട്ടുകാര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങല്‍ കണ്ടെത്തിയത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്‍വശത്തുമാണ് മരിച്ചു കിടന്നത്.

കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണ് ഇരുവരുമെന്നും പൊലീസ് പറയുന്നു. ഇന്നലെമുതല്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. എ.സി ഗ്യാസ് ലീക്കായതിലെ വിഷവാതകം ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് വിലയിരുത്തല്‍.

പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. കൂടുതല്‍ പരിശോധനകള്‍ പൊലീസ് നടത്തിവരുകയാണ്.

Content Highlight: Two people were found dead in a roadside caravan in Vadakara

We use cookies to give you the best possible experience. Learn more