ഇവര്‍ക്കൊപ്പം ഇറ്റലിക്കാരായ ജിയോവനി അന്റോണിയോ ഫരീന, ലുഡോവികോ ഡി കസോരിയ, നിക്കോള ഡി ലോംഗോബര്‍ഡി, അമാതോ റങ്കോണി എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നുണ്ട്. വത്തിക്കാന്‍ ഗായക സംഘത്തോടൊപ്പം മലയാളി ഗായക സംഘവും ചടങ്ങില്‍ സ്തുതി ഗീതങ്ങള്‍ ആലപിക്കുന്നുണ്ട്. വിശുദ്ധരായി പ്രഖ്യാപിച്ചതിനുശേഷം ഇവരുടെയെല്ലാം തിരു ശേഷിപ്പുകള്‍ അള്‍ത്താരയില്‍ സൂക്ഷിക്കും.
കര്‍ദിനാള്‍മാരും ബിഷപ്പുമാരുമടക്കം 25ഓളം സഭാ തലവന്മാര്‍ ഇന്ത്യയില്‍ നിന്ന് വത്തിക്കാനിലെത്തിച്ചേര്‍ന്നിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ പ്രതിനിധികളും റോമിലെത്തിയിട്ടുണ്ട്. പ്രൊഫസര്‍ പി.ജെ കുര്യന്റെ നേതൃത്വത്തിലാണ് കേന്ദ്രപ്രതിനിധിസംഘം. ജോസ് കെ.മാണി എം.പിയും സംഘത്തിലുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ.സി. ജോസഫ്, പി.ജെ. ജോസഫ്, എം.പി. വിന്‍സെന്റ് എം.എല്‍.എ എന്നിവരും എത്തിയിട്ടുണ്ട്. ഒപ്പം ഇന്ത്യയിലേയും വത്തിക്കാനിലേയും ആയിരക്കണക്കിന് മലയാളികളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്.