കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേര് മരിച്ചു. കണ്ണൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള ഫയര്‍ സ്റ്റേഷനടുത്തുവെച്ച് 10.40 ഓടെയാണ് അപകടമുണ്ടായത്. കാറ് പൂര്‍ണമായും കത്തിയ നിലയിലാണ്. മാരുതി ആള്‍ട്ടോ കാറാണ് കത്തി നശിച്ചത്.
ആറ് പേരാണ് കാറിലുണ്ടായിരുന്നത്. അതില്‍ മുന്‍സീറ്റില്‍ ഉണ്ടായിരുന്ന കുറ്റ്യാട്ടൂര്‍ കാര്യാര്‍മ്പ് സ്വദേശി റീഷ (24), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കുട്ടികളടക്കമുള്ള പിന്‍സീറ്റില്‍ ഇരുന്നവരെ രക്ഷപ്പെടുത്തിയെന്നും മരിച്ചവരില്‍ ഒരു പൂര്‍ണ ഗര്‍ഭിണിയായ യുവതിയുണ്ടെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. മുന്നിലെ ഡോറ് ലോക്കായതിനാലാണ് യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ കഴിയാതിരുന്നതെന്നും ഇവര്‍ പറയുന്നു.
Content Highlight : Two people died in a car fire in Kannur