| Tuesday, 23rd May 2017, 3:13 pm

ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം നാലു മുസ്‌ലീങ്ങളെ തല്ലിക്കൊന്നത് രണ്ട് ഉന്ന ഉദ്യോഗസ്ഥരും 30 പൊലീസുകാരും നോക്കിനില്‍ക്കെ: ഗുരുതര ആരോപണങ്ങളുമായി ദൃക്‌സാക്ഷികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജാര്‍ഖണ്ഡ്: മെയ് 18ന് ജാര്‍ഖണ്ഡില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നാരോപിച്ച് നാലുപേരെ ജനക്കൂട്ടം തല്ലിക്കൊന്നത് രണ്ടു ഓഫീസര്‍മാരും 30പൊലീസുകാരും നോക്കിനില്‍ക്കെ. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസും, ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും രണ്ട് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരും 30 പൊലീസുകാരും നോക്കിനില്‍ക്കെയാണ് നാലുപേര്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

നസീം (35), ഷെയ്ക്ക് സജ്ജു (25), ഷെയ്ക്ക് ഹാലിം (28), ഷെയ്ക്ക് സിറാജ് (26) എന്നിവരാണ് കൊല്ലപ്പെട്ടത്.


Must Read: നമ്മള്‍ ലാലേട്ടനൊപ്പം യാത്ര ചെയ്യവേ അപകടം സംഭവിക്കുന്നു; രക്ഷപ്പെട്ടത് ചേട്ടന്‍ മാത്രം; ഒരാളെ രക്ഷിക്കാം; ആരെ രക്ഷിക്കും: ആന്റണി പെരുമ്പാവൂരിനോട് ഭാര്യയുടെ ചോദ്യം


ഹാലിമിന്റെ സഹോദരന്‍ ഷെയ്ക്ക് മുര്‍താസയുടെ ഷൊബാപൂരിലെ വീട്ടിലെത്തിയതായിരുന്നു ഇഴര്‍ നാലുപേരും. മെയ് 18ന് അഞ്ചുമണിയോടെ തങ്ങളെ കൂറേയാളുകള്‍ വളഞ്ഞിരിക്കുകയാണെന്നും ജീവന്‍ അപകടത്തിലാണെന്നും പറഞ്ഞ് ഇവര്‍ ബന്ധുക്കളെ വിളിച്ചിരുന്നു.

“ഹാലിം പറഞ്ഞത് അവര്‍ ഞങ്ങളെ കൊല്ലും, രക്ഷിക്കണമെന്നാണ്. ഞാന്‍ എന്റെ ഗ്രാമത്തിലെ കുറച്ചുപേരെ വിളിച്ച് ഹെല്‍മറ്റ് ധരിച്ച് മോട്ടോര്‍ ബൈക്കില്‍ അവിടേക്കു പോയി. പക്ഷെ നൂറു കണക്കിന് ആളുകള്‍ അവരെ മര്‍ദ്ദിക്കുന്നതുകണ്ടപ്പോള്‍ ഞങ്ങള്‍ ഓടി. ആറുമണിവരെ അവരുടെ ഫോണ്‍വിളികള്‍ വന്നുകൊണ്ടിരുന്നു. പിന്നെ അതു നിന്നു.” ഹാലിമിന്റെ മൂത്ത സഹോദരന്‍ ഷെയ്ക്ക് സാലിം പറയുന്നു.

ആറുമണിക്ക് അക്രമത്തെക്കുറിച്ച് ചില ഗ്രാമവാസികള്‍ രാജ്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചിരുന്നു. 6.30 ആടെ രണ്ട് എ.എസ്.ഐമാരും അഞ്ച് കോണ്‍സ്റ്റബിള്‍മാരും അവിടേക്കു തിരിച്ചു. ആളുകള്‍ ഇവരെ മര്‍ദ്ദിക്കുന്നതാണ് തങ്ങള്‍ കണ്ടതെന്നാണ് പൊലീസുകാര്‍ പറയുന്നത്. ജനക്കൂട്ടത്തില്‍ ചിലരുമായി സംസാരിച്ച് അവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അതിനു സാധിച്ചില്ലെന്നും ഇവര്‍ പറയുന്നു.

“ദയവുചെയ്ത് എന്നെ വിട്ടേക്കൂ. എന്നോട് ഒന്നും ചോദിക്കല്ലേ. ഞാന്‍ വെറുമൊരു സാധാരണ ഉദ്യോഗസ്ഥനാണ്. ഞാനവിടെയുണ്ടായിരുന്നു. പക്ഷെ എനിക്കു നിങ്ങളോട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാനിവില്ല. ദയവു ചെയ്തു മേലുദ്യോഗസ്ഥരുമായി സംസാരിക്കൂ.” എന്നാണ് എ.എസ്.ഐയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.


Also Read: യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയശേഷം യു.പിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മതംമാറ്റിയത് 43പേരെ 


ജനക്കൂട്ടം ഇരുമ്പുദണ്ഡും വടിയും ഉപയോഗിച്ച് മര്‍ദ്ദിച്ചത് പൊലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നെന്ന് ദൃക്‌സാക്ഷികളും സാക്ഷ്യപ്പെടുത്തുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തത്തില്‍ മുങ്ങിയ അവര്‍ മരിച്ചുവീഴുംവരെ ജീവനുവേണ്ടി യാചിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു.

11 മണിയോടെ പൊലീസുകാര്‍ ഗുരുതരാവസ്ഥയിലായ നസീമിനെ വലിച്ചിഴച്ച് സരൈകേല ആശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാല്‍ അവിടെയെത്തി മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം മരണപ്പെട്ടു.

യുവാക്കള്‍ ആക്രമിക്കപ്പെട്ട കാര്യം പൊലീസിനെ തങ്ങള്‍ അറിയിച്ചിട്ടും അവര്‍ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് ഇവരുടെ ബന്ധുക്കളും പറയുന്നു.

“അവര്‍ ഞങ്ങളുടെ ഫോണ്‍ കോളുകള്‍ അവഗണിച്ചു. മൃതശരീരം എടുക്കാനല്ലാതെ പൊലീസുകാര്‍ അവിടേക്കു പോയില്ല.” ബന്ധുക്കള്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more