കൊറോണ വൈറസ്: തൃശ്ശൂരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടു പേര്‍കൂടി അറസ്റ്റില്‍
Kerala News
കൊറോണ വൈറസ്: തൃശ്ശൂരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടു പേര്‍കൂടി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th February 2020, 7:25 pm

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊറോണ വൈറസ് ബാധയെതുടര്‍ന്ന് വ്യജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഏങ്ങണ്ടിയൂര്‍ സ്വദേശികളായ വേണുഗോപാലും മകന്‍ അഖിലുമാണ് പിടിയിലായത്.

കൊറോണയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ അറസ്റ്റുചെയ്തിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ ബിപീഷ്, പ്രദോഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുന്ദംകുളത്ത് കൊറോണ സ്ഥിരീകരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് ബിപീഷിനെയും പ്രദോഷിനെയും അറസ്റ്റുചെയ്തത്.

ഇന്ത്യയില്‍ ആദ്യമായി കൊറോണ റിപ്പോര്‍ട്ടു ചെയ്ത ചൈനയില്‍ നിന്നു വന്ന തൃശ്ശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. രണ്ടാമതു നടത്തിയ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വൈറസ് ബാധയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരത്തെ അറിയിച്ചിരുന്നു.

ഇത്തരം വാര്‍ത്തകള്‍ തയ്യാറാക്കി പോസ്റ്റ് ചെയ്യുന്നവരെയും അവ ഫോര്‍വേഡ് ചെയ്യുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡോമിനും സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും സൈബര്‍ സെല്ലിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

കൊറോണ ബാധയെ സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അഞ്ചുപേരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.