തായ്‌ലാന്റില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി; രണ്ട് കുട്ടികളെക്കൂടി പുറത്തെത്തിച്ചു
World News
തായ്‌ലാന്റില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി; രണ്ട് കുട്ടികളെക്കൂടി പുറത്തെത്തിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th July 2018, 5:31 pm

ബാങ്കോക്ക്: തായ്‌ലാന്റിലെ ചിയാംഗ് റായ് പ്രവിശ്യയിലെ ഗുഹയില്‍ അകപ്പെട്ടിരിക്കുന്ന കുട്ടികളില്‍ രണ്ട് പേരെക്കൂടിപുറത്തെത്തിച്ചു. ഇതോടെ ആകെ രക്ഷപ്പെട്ട കുട്ടികളുടെ എണ്ണം ആറായി. ദി ഗാര്‍ഡിയന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതീക്ഷിച്ചതിലും വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് തായ്‌ലാന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് തന്നെ എല്ലാവരെയും പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ്.കോം.എയു റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആരും എതിര്‍ത്തില്ല; പുറത്താക്കാനുള്ള തീരുമാനം തത്രപ്പാടില്‍ എടുത്തതെന്നും മോഹന്‍ലാല്‍

ഇന്നലെയാണ് ഗുഹയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം ആരംഭിച്ചത്. ഇന്നലെ തന്നെ നാല് പേരെ പുറത്തെത്തിച്ചു.

തായ്‌ലാന്റിലെ അണ്ടര്‍ 16 ടീം അംഗങ്ങളും പരിശീലകനും ഉള്‍പ്പടെ 12 പേരാണ് ചിയാംഗ് റായി പ്രവിശ്യയിലുള്ള താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്.തായ് നേവി ഡൈവര്‍മാര്‍, യു.എസ്. സൈനികസംഘം, ബ്രിട്ടനില്‍നിന്നുള്ള ഗുഹാവിദഗ്ധര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

ഗുഹയില്‍നിന്ന് വെള്ളം നീക്കംചെയ്യാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. 10 കിലോമീറ്റര്‍ നീളമുള്ളതാണ് ഗുഹ.

WATCH THIS VIDEO: