Kerala News
മരടിലെ ബാക്കിയുള്ള രണ്ട് ഫളാറ്റുകള്‍ ഇന്ന് പൊളിക്കും; ജനവാസ പ്രദേശത്തല്ലാത്തതിനാല്‍ വെല്ലുവിളികള്‍ കുറവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 12, 02:33 am
Sunday, 12th January 2020, 8:03 am

കൊച്ചി: രണ്ട് ഫ്‌ളാറ്റുകള്‍ കൂടി ഇന്ന് പൊളിക്കും. ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ് എന്നീ ഫ്‌ളാറ്റുകളാണ് ഇന്ന് പൊളിക്കുക.

തീരപരിപാലന നിയമം ലംഘിച്ച മരടിലെ നാല് ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റാനായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇതിനെ തുടര്‍ന്ന് ജനുവരി പതിനൊന്നിന് എച്ച്ടുഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റുകള്‍ തകര്‍ത്തിരുന്നു.

ബാക്കിയുള്ള ജെയിന്‍ കോറല്‍ കോവ് ഇന്ന് രാവിലെ 11 മണിക്കും ഗോള്‍ഡന്‍ കായലോരം 2 മണിക്കും തകര്‍ക്കും. ഫ്‌ളാറ്റുകള്‍ സ്ഥിതി ചെയ്യുന്നത് ജനവാസ മേഖലയില്‍ നിന്നും അല്‍പം മാറിയിട്ടുള്ള പ്രദേശത്തായതിനാല്‍ തകര്‍ക്കുന്നതിന് ഇന്നലെ നേരിട്ട അത്രയും വെല്ലുവിളികള്‍ ഉണ്ടാകില്ല എന്നാണ് കണക്കാക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാലും ഇന്നലെ സ്വീകരിച്ച അതേ സുരക്ഷാക്രമീകരണങ്ങള്‍ തന്നെയാണ് ഇന്നും ഒരുക്കിയിട്ടുള്ളത്. കനത്ത ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പ്രദേശവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സ്‌ഫോടനസമയത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.

DoolNews Video