തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഷിജുവിനും കൊച്ചി വൈപ്പിന്‍ കുഴുപ്പിള്ളി സ്വദേശിനി സിസ്റ്റര്‍ ക്ലെയറിനുമാണ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
ഇരുവരുടെയും ഉറവിടം വ്യക്തമല്ല. അടുത്തിടെയായിരുന്നു ഷിജു ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
ബുധനാഴ്ച മരിച്ച കന്യാസ്ത്രീയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. രണ്ടര വര്‍ഷമായി സിസ്റ്റര്‍ പുറത്തെവിടെയും പോകാറില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഹൃദയസംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികിത്സ തേടിയിട്ടുണ്ട്.
പനിയെതുടര്‍ന്നാണ് ബുധനാഴ്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രാത്രി ഒന്‍പത് മണിയോടെ തന്നെ മരിക്കുകയായിരുന്നു. മരണത്തെ തുടര്‍ന്ന് കോണ്‍വെന്റിലെ 17 സിസ്റ്റര്‍മാരെയും ക്വാറന്റീനിലാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക