രണ്ട് മാസത്തേക്ക് ഒരിടത്തും പത്ത് പേരില്‍ കൂടുതല്‍ അനുവദിക്കരുത്; രാജ്യം നേരിടുന്നത് അതീവ ഗുരുതര സാഹചര്യമെന്ന് ലാന്‍സെറ്റ് ഇന്ത്യാ ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: കൊവിഡില്‍ രാജ്യം നേരിടുന്നത് അതീവ ഗുരുതരസാഹചര്യമാണെന്ന് ലാന്‍സെറ്റ് കൊവിഡ് 19 കമ്മീഷന്റെ ഇന്ത്യാ ടാസ്‌ക് ഫോഴ്‌സ്. രണ്ട് മാസത്തേക്ക് വലിയ ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കരുതെന്നും അതിലൂടെ മാത്രമെ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനാകൂവെന്നും ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റെന്തിനേക്കാളും മനുഷ്യജീവന് പ്രാധാന്യം കൊടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഏപ്രില്‍, മേയ് മാസങ്ങളില്‍ തിയേറ്ററുകള്‍, സ്‌പോര്‍ട്‌സ് സെന്ററുകള്‍, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഹാളുകള്‍ എന്നിവ അടച്ചിടണം’ ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പത്ത് പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതിനെ നിരോധിക്കണമെന്ന് തങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ ജൂണ്‍ ആദ്യ വാരമാകുമ്പോഴേക്കും ഇന്ത്യയിലെ പ്രതിദിന മരണനിരക്ക് 1750 മുതല്‍ 2320 വരെയാകുമെന്നാണ് ലാന്‍സെറ്റ് കൊവിഡ് 19 കമ്മിഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നത്.
Managing India’s second Covid-19 wave: Urgent Steps എന്ന തലക്കെട്ടോടെ പുറത്തുവന്നിരിക്കുന്ന പഠനത്തിലാണ് വരാന്‍ പോകുന്ന മാസങ്ങളിലെ രോവ്യാപനത്തെ കുറിച്ചും പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും വിവരിച്ചിരിക്കുന്നത്.
കൊവിഡിന്റെ ആദ്യ തരംഗത്തിന് സമാനമായ രീതിയില്‍ തന്നെയാണ് രണ്ടാം തരംഗവും പടരുന്നതെന്നും എന്നാല്‍ വ്യാപനതോതും ശക്തിയും കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
രണ്ടാം തരംഗത്തില്‍ ക്ലസ്റ്ററുകളുടെ എണ്ണത്തില്‍ കുറവുണ്ട്. 2020 ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ ഒന്നാം തരംഗം ശക്തമായപ്പോള്‍ കൊവിഡ് കേസുകളുടെ 75 ശതമാനവും വന്നത് 60 100 ജില്ലകളില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടാം തരംഗത്തില്‍ ഇത്രയും കേസുകള്‍ വരുന്നത് 20-40 ജില്ലകളില്‍ നിന്നാണ്.
10,000ത്തില്‍ നിന്നും 80,000ത്തിലേക്ക് പ്രതിദിന കേസുകള്‍ വര്‍ധിക്കാന്‍ ഒന്നാം തരംഗത്തില്‍ 80തിലേറെ ദിവസമെടുത്തെങ്കില്‍ ഇപ്പോള്‍ 40 ദിവസത്തിനുള്ളിലാണ് ഈ വര്‍ധനവുണ്ടായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക