| Wednesday, 27th July 2022, 7:30 pm

ചില സമയം കാശിന് ജീവിതത്തെക്കാള്‍ വിലയുണ്ടാകും; ആകാംക്ഷയുണര്‍ത്തി ടു മെന്‍ ട്രെയ്ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.എ. നിഷാദ്, ഇര്‍ഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ടു മെന്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ഓഗസ്റ്റ് അഞ്ചിന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വമ്പന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

മരുഭൂമിയിലൂടെയുള്ള ഒരു കാര്‍ യാത്രയില്‍ അപരിചിതരായ രണ്ടുപേര്‍ക്ക് നേരിടേണ്ടിവരുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്.

ഒരു മിനിറ്റും 49 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ 123 മ്യുസിക്ക് എന്ന യൂട്യുബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഡാര്‍വിന്‍ ഡി ഗ്രൂപ്പിന്റെ ബാനറില്‍ മിന്നല്‍ മുരളിയുടെ എക്സികുട്ടീവ് പ്രെഡ്യൂസറായ മാനുവല്‍ ക്രൂസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.


കെ.സതീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ദീര്‍ഘനാള്‍ ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന വര്‍ക്കല സ്വദേശി രാജന്‍ ഭാസ്‌കരനാണ് പുറത്തിറക്കിയത്.

മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു.

എഡിറ്റിങ് വി സാജന്‍. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികള്‍. പി.ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് :കണ്ടന്റ് ഫാക്ടറി.

Content Highlight : Two Men Movie Trailer Released

We use cookies to give you the best possible experience. Learn more