കോഴിക്കോട്: കോഴിക്കോട് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. കൂട്ടാലിട സ്വദേശി റിനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.
കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അമ്മാസ് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയപ്പോൾ വൈകിട്ടോടെയാണ് രണ്ടുപേരും അപകടത്തില്‍ പെട്ടത്.
ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസം ഉണ്ടായപ്പോള്‍ അയാളെ രക്ഷിക്കാന്‍ വേണ്ടിയാണ് രണ്ടാമത്തെയാള്‍ കുഴിയില്‍ ഇറങ്ങിയത്. എന്നാല്‍ രണ്ടുപേരും കുഴിയില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
Content Highlight: Two men died of Breathless after cleaning the garbage tank of a hotel in Kozhikode