നിലമ്പൂര്‍: ആണ്‍കുട്ടികളെ ഉപയോഗിച്ചു ഹണി ട്രാപ് നടത്തുന്ന സംഘത്തിലെ രണ്ട് പേര് നിലമ്പൂരില്‍ അറസ്റ്റിലായി. നിലമ്പൂര്‍ സ്വദേശി ജംഷീര്‍, മമ്പാട് ടാണ സ്വദേശി ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചു ലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തിലെ ഇരയായ ഒരു മധ്യവയസ്കന് നല്കിയ പരാതിയിലാണ് പ്രതികളെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സാമ്പത്തിക ശേഷിയുള്ള വ്യക്തികളെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി ആണ്‍കുട്ടികളെ കൂടെ നിര്‍ത്തി വീഡിയോയും ചിത്രങ്ങളും എടുക്കുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമാണ് സംഘത്തിന്റെ രീതി.
ആണ്‍കുട്ടികളെ ചെറിയ തോതില്‍ പണം നല്കി പ്രലോഭിപ്പിച്ചാണ് തട്ടിപ്പിനിരയാക്കുന്നത്. ഒരു പോക്സോ കേസിലെ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. അന്വേഷണം ഊര്‍ജിതമാക്കുന്നതോടെ ഇത്തരത്തിലുള്ള കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.