| Friday, 21st December 2018, 10:06 am

ജൂലിയന്‍ അസാന്‍ജിന് പിന്തുണയുമായി ഇടത് ജര്‍മന്‍ എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെര്‍ലിന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ സ്വതന്ത്രനാക്കണമെന്ന് ജര്‍മന്‍ എം.പി.മാര്‍. ബ്രിട്ടനിലെ ഇക്വഡോര് എംബസിയിലെത്തി അസാന്‍ജിനെ കണ്ടതിന് ശേഷമാണ് എം.പിമാര്‍ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെ ഭീഷണിയെതുടര്‍ന്ന് 2012 മുതല്‍ ഇക്രഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ് അസാന്‍ജ്.

ആറ് വര്‍ഷമായി രാഷ്ട്രീയ അഭയം തേടിയ ഇക്വഡോറുമായുള്ള അസാന്‍ജിന്റെ ബന്ധത്തില്‍ നേരത്തെ വിള്ളല്‍ ഉടലെടുത്തിട്ടുണ്ട്. ഇതോടെയാണ് ജര്‍മനിയിലെ ഇടത് എം.പിമാരായ ഡാഗ്‌ടെലന്‍, ഹെയ്‌കെ ബാന്‍സെല്‍ എന്നിവര്‍ അസാന്‍ജിനെ സന്ദര്‍ശിച്ചത്. അസാന്‍ജിന് ഇക്വഡോര്‍ നല്‍കുന്ന രാഷ്ട്രീയ അഭയം അവസാനിപ്പിക്കുമെന്ന വാര്‍ത്തയില്‍ എം.പി.മാര്‍ ആശങ്ക പ്രകടിപ്പിച്ചു.

ALSO READ: സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം; എട്ടുമരണം

അസാന്‍ജ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്നത് കാണാനാണ് ഇഷ്ടം. അമേരിക്കയുടെ ഭീഷണിയില്‍ നിന്ന് അന്താരാഷ്ട്ര സംരക്ഷണം തേടി ഐക്യരാഷ്ട്രസഭയ്ക്കും ബ്രിട്ടനിലേയും ഇക്വഡോറിലേയും മുതിര്‍ന്ന നാതാക്കള്‍ക്കും കത്തയച്ചതായും എം.പി.മാര്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് അസാന്‍ജിനുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് ഇക്വഡോര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്.അസാന്‍ജ് ഉപയോഗിക്കുന്ന ഫോണ്‍, മെഡിക്കല്‍ എന്നിവയുടെ ബില്ല് സ്വമേധയാ അടക്കണമെന്നും നിയമത്തിലുണ്ട്.

We use cookies to give you the best possible experience. Learn more