മലപ്പുറം: ഒരു വാര്‍ഡില്‍ രണ്ട് ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി.
പെരിന്തല്‍മണ്ണ നഗരസഭയിലെ അഞ്ചാം വാര്‍ഡിലാണ് രണ്ട് മുസ്‌ലിം ലീഗുകാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി ഒരേസമയം മത്സരിക്കുന്നത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും മത്സരിക്കാന്‍ അനുമതി നല്‍കിയത്. ജയിച്ച് വരുന്നയാളെ യു.ഡി.എഫ് അംഗമാക്കുമെന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചത്.
പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് അഞ്ചില്‍ മുസ്‌ലിം ലീഗിന്റെ പ്രതിനിധികളായി നോമിനേഷന്‍ നല്‍കിയിട്ടുള്ള പച്ചീരി ഹുസൈന, പട്ടാണി സറീന എന്നീ രണ്ട് പേര്‍ക്കും മത്സരിക്കുന്നതിന് അനുവാദം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ യു.ഡി.എഫ് ആര്‍ക്ക് വേണ്ടി വോട്ടുചോദിക്കുമെന്ന ചോദ്യത്തിന് അതൊരു സൗഹൃദ മത്സരമായി മാത്രം കണ്ടാല്‍ മതിയെന്നും അങ്ങനെ വിട്ടതാണെന്നുമായിരുന്നു സാദിഖലി ശിഹാബ് തങ്ങളിന്റെ പ്രതികരണം.
മുസ്‌ലീം ലീഗ് ശാഖാ കമ്മിറ്റി ആദ്യം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് പച്ചീരി ഹുസൈന നാസറിനെയായിരുന്നു. എന്നാല്‍ അത് അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത മുനിസിപ്പല്‍ ലീഗ് കമ്മിറ്റി സറീന പട്ടാണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
ഇതോടെ രണ്ട് പേര്‍ക്കും നോമിനേഷനൊപ്പം നല്‍കാനുള്ള പണം സാദിഖലി തങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ കോണി ആര്‍ക്കും കൊടുത്തിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക