Advertisement
Kerala News
അബുദാബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 23, 12:38 pm
Wednesday, 23rd October 2024, 6:08 pm

അബുദാബി: അബുദാബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.

പത്തനംതിട്ട കോന്നി സ്വദേശിയായ അജിത്ത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് പുറമെ ഒരു പഞ്ചാബ് സ്വദേശിയും അപകടത്തില്‍ മരിച്ചിട്ടുണ്ട്.

അബുദാബി അല്‍ റഹീം ഐലന്റിലുള്ള സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

ഇന്നലെ ഉച്ചയോടെ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികളിലൊരാളായ അജിത്ത് കാലുതെറ്റി ടാങ്കിലേക്ക് വീഴുകയായിരുന്നു. അജിത്തിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ടാങ്കിന് മൂന്ന് മീറ്ററോളം താഴ്ച്ചയുണ്ടായിരുന്നു.

ഇവരുടെ മൃതദേഹം മറ്റ് നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് എത്തിക്കും.

Content Highlight: Two Keralites died in Abu dhabhi