കൊവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ കൂടി മരിച്ചു
Pravasi
കൊവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ കൂടി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th May 2020, 7:57 am

റിയാദ്: കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ റിയാദില്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി.സി. സനീഷ് (37), മലപ്പുറം വേങ്ങര വെട്ടുതോട് നെല്ലിപ്പറമ്പ് സ്വദേശി ഷെഫീഖ് (43) എന്നിവരാണ് മരിച്ചത്.

രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്ന അസുഖത്തെത്തുടര്‍ന്ന് മൂന്നുമാസമായി ചികിത്സയിലായിരുന്ന സനീഷിന് അതിനിടെയാണ് കൊവിഡ് ബാധിച്ചത്. രണ്ടാഴ്ച മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഭാര്യയും ഒന്നരവയസുള്ള മകനുമുണ്ട്. രാജന്‍-സതി ദമ്പതികളുടെ മകനാണ്.

ബത്ഹയില്‍ റിയാദ് ബാങ്കിന് സമീപം ടയര്‍ കടയില്‍ ജോലിക്കാരനായിരുന്നു മരിച്ച വേങ്ങര സ്വദേശി ശഫീഖ്.

കിങ് ഫഹദ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഷെഫീഖിന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും കാര്യമായ അസുഖമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായിരുന്നു. ബുധനാഴ്ച രാവിലെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഉച്ചയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക