| Wednesday, 1st April 2020, 3:30 pm

രാജ്യത്തുള്ളത് രണ്ട് തരം ആള്‍ക്കാര്‍, ഒന്ന് വീടിനുള്ളിലിരുന്ന് രാമായണം കാണുന്നവര്‍,രണ്ടാമത്തേത് അതിജീവനത്തിനായി പൊരുതുന്നവര്‍: കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് രണ്ട് തരത്തിലുള്ള ആള്‍ക്കാരാണുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍സിബല്‍.അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിബലിന്റെ പരാമര്‍ശം.

രാജ്യത്ത് രണ്ട് തരം ആള്‍ക്കാരാണുള്ളതെന്നും അതില്‍ ഒന്ന് രാമയണവും കണ്ട് യോഗയും ചെയ്തിരിക്കുന്നവരും രണ്ടാമത്തേത് അതിജീവനത്തിനായി പൊരുതുന്നവരുമാണെന്നാണ് സിബല്‍ പറഞ്ഞത്.

” രണ്ട് തരം ഇന്ത്യക്കാരാണ് ഉള്ളത്. ഒന്ന് (വീടുകളില്‍) രാമയണം കാണുകയും യോഗചെയ്യുകയും ചെയ്യുന്നു. മറ്റേത് (വീടുകളിലേക്ക് എത്താന്‍ ശ്രമിക്കുന്നവര്‍) ഭക്ഷണമോ പാര്‍പ്പിടമോ പിന്തുണയോ ഇല്ലാതെ അതിജീവനത്തിനായി പൊരുതുന്നവര്‍” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്ന് ഉത്തര്‍പ്രദേശിലേക്ക് തിരിച്ചെത്തിയ അതിഥിതൊഴിലാളികളെ ഒരുമിച്ചിരുത്തി അണുനാശിനി തളിച്ച സംഭവത്തെ വിമര്‍ശിച്ച് ചൊവ്വാഴ്ച സിബല്‍ രംഗത്തെത്തിയിരുന്നു.

തിരിച്ചെത്തുന്ന തൊഴിലാളികളെ അല്ല ശുചീകരിക്കേണ്ടത് മറിച്ച് നമ്മുടെ രാഷ്ട്രീയത്തെയാണെന്നായിരുന്നു സിബല്‍ പറഞ്ഞത്.

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് തിരിച്ചെത്തിയ തൊഴിലാളികളോട് മനുഷ്യത്വരഹിതമായിട്ടായിരുന്നു യു.പി സര്‍ക്കാര്‍ പെരുമാറിയത്.

നാട്ടില്‍ തിരിച്ചെത്തിയ തൊഴിലാളികളെ ഒരുമിച്ചിരുത്തി അണുനാശിനി സ്പ്രേചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വന്‍പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more