ശ്രീനഗര്‍: ജമ്മുകശ്മീര്‍ നിയന്ത്രണരേഖയിലെ ഗുറേസ് സെക്ടറിലുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു യാതൊരു പ്രകോപനവും കൂടാതെയുള്ള വെടിവെപ്പ്. രണ്ടുമണി വരെ വെടിവെപ്പ് നീണ്ടുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
നവംബര്‍ 7ന് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കേയാണ് ആക്രമണം.
തുടര്‍ച്ചയായി വെടിനര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക്കിസ്ഥാന്റെ പ്രകോപനം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് പറഞ്ഞു.