| Sunday, 5th November 2017, 6:18 pm

സഹപാഠിയുടെ 70 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനികളെ വിവസത്രയാക്കി അധ്യാപികയുടെ ദേഹ പരിശോധന; കുറ്റം ഏറ്റില്ലെങ്കില്‍ മന്ത്രവാദം പ്രയോഗിക്കുമെന്നും ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യ പ്രദേശില്‍ മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ത്ഥിനികളെ അധ്യാപിക വിവസ്ത്രയാക്കി. ദമോഹ് ജില്ലയിലെ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ പേഴ്‌സില്‍ നിന്നും 70 രൂപ കട്ടെടുത്തുവെന്ന് ആരോപിച്ചാണ് രണ്ട് വിദ്യാര്‍ത്ഥിനികളെ അധ്യാപിക വിവസത്രകളാക്കി പരിശോധിച്ചത്.

” രാണി ദുര്‍ഗ്ഗാവതി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് അധ്യാപികയായ ജ്യോതി ഗുപ്ത രണ്ട് കുട്ടികളുടെ ദേഹ പരിശോധന നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.” എന്നായിരുന്നു സംഭവത്തെ കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അജബ് സിംഗ് താക്കൂര്‍ നല്‍കിയ വിശദീകരണം.


Also Read: ‘ഇനിയും വൈകിയാല്‍ ജീവന്‍ നിലനിര്‍ത്താന്‍ പറ്റിയെന്ന് വരില്ല’; കൊടുങ്കാറ്റിലും പേമാരിയ്ക്കും ഉലയാത്ത യുവരാജ് പൊട്ടിക്കരഞ്ഞു; ഈറനണിഞ്ഞ് ബച്ചനും വിദ്യാ ബാലനും, വീഡിയോ


അതേസമയം, പരിശോധനയുടെ പേരില്‍ തങ്ങളോട് അടിവസ്ത്രം വരെ അഴിച്ചു മാറ്റാന്‍ അധ്യാപിക പറയുകയായിരുന്നുവെന്നും പണം കണ്ടെത്തിയില്ലെങ്കില്‍ മന്ത്രവാദത്തിന്റെ സഹായം തേടുമെന്നും അധ്യാപിക പറഞ്ഞതായി വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

” എന്റെ സഹപാഠിയുടെ പണം നഷ്ടമായി. അധ്യാപിക എന്റെ ബാഗ് പരിശോധിക്കുകയും കുറ്റം ഏറ്റെടുക്കാന്‍ പറയുകയും ചെയ്തു. എതിര്‍ത്തപ്പോള്‍ എന്നേയും കൂട്ടുകാരിയേയും വിവസ്ത്രയാക്കുകയായിരുന്നു.” പെണ്‍കുട്ടികളിലൊരാള്‍ പറയുന്നു.

അതേസമയം, ആരോപണങ്ങള്‍ അധ്യാപിക നിഷേധിച്ചു. രണ്ട് വശത്തു നിന്നും വാദങ്ങള്‍ കേട്ട ശേഷം ഉചിതമായി നടപടിയെടുക്കുമെന്നാണ് ഡി.ഇ.ഒ പറയുന്നത്.

We use cookies to give you the best possible experience. Learn more