| Monday, 2nd December 2019, 8:16 am

കാനയില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ അഗ്‌നിശമന സേനാംഗം മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കുഴിയില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു അഗ്‌നിശമന സേനാംഗം മരിച്ചു. കുഴിയില്‍ കുടുങ്ങിയ വിശാല്‍ യാദവാണ് മരിച്ചത്.

പൂനെയിലെ ദാപോഡിയില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താന്‍ കുഴിയിലിറങ്ങിയ രണ്ടുപേര്‍ കൂടി കുഴിയില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് അഗ്‌നിശമന സേനാംഗങ്ങളും കുഴിയില്‍ പെട്ടു. 15 അടിയോളം ആഴമുള്ള കുഴിയിലാണ് ഇവര്‍ അകപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. കുഴിക്കു സമീപത്തെ മണ്ണ് നീക്കുകയും ക്രെയിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് വിശാല്‍ യാദവിനേയും മറ്റ് മൂന്നുപേരെയും പുറത്തെത്തിച്ചു. എന്നാല്‍ വിശാലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയും മറ്റൊരാളും ഇപ്പോഴും കുഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പത്ത് അഗ്‌നിരക്ഷാസേനാ വിഭാഗങ്ങളും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more