നീണ്ട 36 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് എന്‍സോ ഫെര്‍ണാണ്ടസ്.
ഖത്തര്‍ ഫിഫ ലോകകപ്പിലെ യുവ താരത്തിനുള്ള അവാര്‍ഡിന് അര്‍ഹനായതും ഈ 21കാരനാണ്. വേള്‍ഡ് കപ്പിന് ശേഷം മാര്‍ക്കറ്റ് വാല്യൂ കുത്തനെ ഉയര്‍ത്തിയ താരങ്ങളില്‍ ഒരാളാകാനും എന്‍സോക്കായി.
വമ്പന്‍ ക്ലബ്ബുകളില്‍ പലതും താരത്തെ സൈന്‍ ചെയ്യിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും എന്‍സോ ചെല്‍സിയിലേക്ക് ചേക്കേറാനായിരുന്നു താത്പര്യം പ്രകടിപ്പിച്ചിരുന്നത്. നേരത്തെ എന്‍സോയുടെ ക്ലബ്ബ് മാറ്റം അനിശ്ചിതത്വത്തിലായിരുന്നു.
ചെല്‍സി താരത്തെ സൈന്‍ ചെയ്യാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ബെന്‍ഫിക്ക വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ചെല്‍സി കൂടുതല്‍ തുക ഓഫര്‍ ചെയ്ത് രംഗത്തെത്തിയത്. തുക ഒറ്റ ഗഡുവായി വേണമെന്നായിരുന്നു ബെന്‍ഫിക്കയുടെ നിലപാട്.
കഴിഞ്ഞ ജൂണില്‍ ബെന്‍ഫിക്കയില്‍ ചേര്‍ന്ന എന്‍സോ, ക്ലബ്ബിനായി 14 കളിയില്‍ ഒരു ഗോളാണ് നേടിയിട്ടുളളത്. ഖത്തര്‍ ലോകകപ്പിന് മുമ്പ് വെറും 18 ദശലക്ഷം യൂറോയായിരുന്നു എന്‍സോ ഫെര്‍ണാണ്ടസിന്റെ വിപണിമൂല്യം.