Sports News
രണ്ടും മൂന്നും ഇംഗ്ലണ്ടിന്റെ പടയാളികള്‍; ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ കുതിപ്പ്!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 25, 03:50 am
Thursday, 25th July 2024, 9:20 am

അടുത്തിടെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഒന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വിജയക്കുതിപ്പില്‍ എടുത്ത് പറയേണ്ടത്.

സെഞ്ച്വറി നേടിയാണ് ഇരുവരും രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനെ വിറപ്പിച്ചത്. റെഡ് ബോളില്‍ ഇടിവെട്ട് പ്രകടനം നടത്തിയതോടെ ഇന്റര്‍ നാഷണല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാമതും മൂന്നാമതും എത്താന്‍ റൂട്ടിനും ഹാരിക്കും സാധിച്ചിരിക്കുകയാണ്.

ഐ.സി.സി പുറത്ത് വിട്ട പുതിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് കിവീസിന്റെ കെയ്ന്‍ വില്ല്യംസണ്‍ 859 റേറ്റിങ് പോയിന്റോടെ തുടരുമ്പോള്‍ റൂട്ട് 852 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഹാരി 771 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്ഥാന്‍ താരം ബാബര്‍ അസമിനെ നാലാമതായി പിന്തള്ളിക്കൊണ്ടാണ് ഹാരി മുന്നില്‍ എത്തിയത്.

ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ ഏഴ് താരങ്ങള്‍ , റേറ്റിങ് പോയിന്റ്, എന്നീ ക്രമത്തില്‍

കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്) – 859

ജോ റൂട്ട് (ഇംഗ്ലണ്ട്) – 852

ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്) – 771

ബാബര്‍ അസം ( പാകിസ്ഥാന്‍) – 768

ഡാരില്‍ മിച്ചല്‍ (ന്യൂസിലാന്‍ഡ്) – 768

സ്റ്റീവ് സ്മിത് (ഓസ്‌ട്രേലിയ) – 757

രോഹിത് ശര്‍മ (ഇന്ത്യ) – 751

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റ് ജൂലൈ 26 മുതല്‍ 30 വരെയാണ്. എഡ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ടെസ്റ്റിലും ദയനീയമായി പരാജയപ്പെട്ട വിന്‍ഡീസിന് അഭിമാന ജയത്തിനുള്ള അവസരമാണ് ഇത്. മറുഭാഗത്ത് മൂന്നാം ടെസ്റ്റിലും വമ്പന്‍ വിജയം സ്വന്തമാക്കി പരമ്പര തൂത്തുവാരാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്.

 

Content Highlight: Two England Players In Top On Test Batting Ranking