ഭോപ്പാല്‍: മധ്യപ്രദേശില്‍ ഹോളി ആഘോഷത്തിനിടെ സാനിറ്റൈസര്‍ കുടിച്ച മൂന്ന് യുവാക്കളില്‍ രണ്ട് പേര്‍ മരിച്ചു. ഹോളിയെ തുടര്‍ന്ന് മധ്യപ്രദേശിലെ മദ്യശാലകള്‍ അടവായിരുന്നു. തുടര്‍ന്ന് മൂന്ന് യുവാക്കള്‍ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു.
ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
അമിത് രജ്പുത്, റിങ്കു ലോധി എന്നീ യുവാക്കളാണ് മരിച്ചത്. സഞ്ജു എന്ന യുവാവാണ് ആശുപത്രിയില്‍ ഉള്ളത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂന്ന് യുവാക്കളെയും ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മരിച്ച യുവാക്കളുടെ വീട്ടില്‍ നിന്ന് 500 മില്ലി ലിറ്റര്‍ സാനിറ്റൈസര്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സാനിറ്റൈസറില്‍ എത്തനോളിന്റെ അംശം അധികമായതാണ് ഗുരുതരമായ അപകടത്തിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:Two dead, one critical after consuming sanitiser in Madhya Pradesh’s Bhind on Holi