| Wednesday, 21st June 2023, 6:55 pm

വൈക്കത്ത് വള്ളം മുങ്ങി രണ്ട് പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: വൈക്കത്ത് വള്ളം മുങ്ങി രണ്ട് പേര്‍ മരിച്ചു. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടമുണ്ടായത്. ഉദയനാപുരം പുത്തന്‍പുര ശരത്, സഹോദരി പുത്രന്‍ ഇവാന്‍ എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.

വൈകീട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു അപകടം നടന്നത്. വള്ളത്തിലുണ്ടായിരുന്ന ബാക്കി മൂന്ന് പേരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. മരണവീട്ടിലേക്ക് വള്ളത്തില്‍ പോകവെയായിരുന്നു അപകടം നടന്നത്.

Content Highlight: Two dead after boat capsized in vaikkam

We use cookies to give you the best possible experience. Learn more