ചണ്ഢിഗഡ്: ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജിന്റെ സഹോദരനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഹരിയാന സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു.
ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അശോക് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് നടപടി.
തന്റെ സുഹൃത്തിന്റെ ചെറുമകന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കപില്‍ വിജ് ഞായറാഴ്ച ഉച്ചയ്ക്ക് അംബാല കന്റോണ്‍മെന്റിലെ സിര്‍ഹിന്ദ് ക്ലബില്‍ പോയിരുന്നു.
ക്ലബിലെ ചില പ്രശ്നങ്ങളില്‍ കപില്‍ വിജും ഡി.ഐ.ജിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ഇതിന് പിന്നാലെ അശോക് തന്നെ ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് കപില്‍ പരാതി നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Two-Days After Spat With Haryana Home Minister’s Brother, Top Cop Suspended