ജയ്പുര്‍: രാജസ്ഥാനില്‍ സീറ്റ് കച്ചവടം ആരോപിച്ച് ബി.എസ്.പി നേതാക്കളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെരിപ്പുമാല അണിയിച്ച് കഴുതപ്പുറത്ത് കയറ്റി നടത്തി. ജയ്പുരില്‍ നടന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.
പാര്‍ട്ടി ദേശീയ കോ-ഓര്‍ഡിനേറ്റര്‍ റാം ഗൗതം, രാജസ്ഥാന്റെ ചുമതലയുള്ളനേതാവ് സീതാറാം സില എന്നിവരെയാണ് പ്രവര്‍ത്തകര്‍ ചെരിപ്പുമാല അണിയിച്ച് കഴുതപ്പുറത്ത് കയറ്റി പാര്‍ട്ടി ഓഫീസിനു ചുറ്റും നടത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രവര്‍ത്തകരെ വഞ്ചിച്ച് സീറ്റുകച്ചവടം നടത്തിയെന്ന് ആരോപിച്ചാണിത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണ് ഇരുവരും ശ്രമിക്കുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതിനിടെ സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന ആരോപണവുമായി ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്തെത്തി. പാര്‍ട്ടിയെ പിളര്‍ത്താനും മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.