| Tuesday, 9th February 2021, 12:44 pm

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാതെ കണ്ണുവെട്ടിച്ചുനടന്ന ബി.ജെ.പി എം.പിമാരെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി സ്ത്രീകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ക്കത്ത: തെരഞ്ഞെടുപ്പിന് മുന്പ് നല്കിയ വാഗ്ദാനങ്ങള് നടപ്പാക്കാത്ത ബി.ജെ.പി എം.പിമാരെ തടഞ്ഞുനിര്ത്തി നാട്ടുകാര്. ലോക് സഭാ തെരഞ്ഞെടുപ്പില് തങ്ങള്ക്ക് നല്കിയ വാഗ്ദാനങ്ങള് പാലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രദേശവാസികളായ സ്ത്രീകള് എം.പിമാരെ തടഞ്ഞത്. പശ്ചിമ ബംഗാളിലെ ഝാര്ഗ്രാം ജില്ലയിലാണ് സംഭവം.

പ്രദേശത്തെ വീടുകളില് പൈപ്പ് വാട്ടര് കണക്ഷന് നല്കാമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പില് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപടികള് ഒന്നും ഉണ്ടായില്ല. ഇതേത്തുടര്ന്നാണ് പ്രതിഷേധവുമായി പ്രദേശവാസികള് രംഗത്തെത്തിയത്.

ബി.ജെ.പി എം.പി കുനാര് ഹെംബ്രാം വോട്ടെടുപ്പിന് മുമ്പുള്ള വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്പൂര് പൊലീസ് സ്റ്റേഷന് പ്രദേശത്തെ സില്ഡയില് സംസ്ഥാനപാതയില് പ്രതിഷേധിച്ച സ്ത്രീകള് അതുവഴി വന്ന ജ്യോതിര്മയാ സിംഗിനേയും തടഞ്ഞു.

പിന്നീടാണ് കുനാല് എത്തിയത്.ഏതാണ്ട് 40 മിനുട്ടോളമാണ് കുനാലിനെ പ്രതിഷേധക്കാര് തടഞ്ഞുവെച്ചത്. പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞാണ് എം.പിമാര് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Two BJP MPs gheraoed in Bengal’s Jhargram as local women protest over water

We use cookies to give you the best possible experience. Learn more