മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവം; 6 മാസത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍, മൃതദേഹത്തിനായി തെരച്ചില്‍
Crime
മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവം; 6 മാസത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍, മൃതദേഹത്തിനായി തെരച്ചില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st January 2021, 10:12 pm

മലപ്പുറം: മലപ്പുറം പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ആറ് മാസം മുമ്പ് പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ അറസ്റ്റ്.

വട്ടക്കുളം സ്വദേശികളായ മേനോപറമ്പില്‍ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളും കൊല്ലപ്പെട്ട ഇര്‍ഷാദും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതാണ് ഇര്‍ഷാദിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

അതേസമയം ഇര്‍ഷാദിന്റെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. കൊല നടത്തിയ ശേഷം ഇര്‍ഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റില്‍ തള്ളിയതായാണ് സൂചന. മൃതദേഹം കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Two Arrested In Malappuram Irshad Abduction Case