| Tuesday, 20th July 2021, 10:51 am

മാവോയിസ്റ്റ് വ്യാജേന കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിക്കത്തയച്ച രണ്ട് പേര്‍ പിടിയല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കും മൂന്ന് വ്യവസായികള്‍ക്കും മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ വ്യാജ കത്തയച്ച രണ്ട് പേര്‍ പിടിയല്‍. പറോപ്പടി തച്ചംക്കോട്ട് വീട്ടില്‍ ഹബീബ് റഹ്മാന്‍, കട്ടിപ്പാറ സ്വദേശി ഷാജഹാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം, കോഴിക്കോട്, ജില്ലകളിലായി നിരവധി ചെക്ക് കേസുകളില്‍ പ്രതിയാണ് ഹബീബ് റഹ്മാന്‍. വയനാട് ചുണ്ടയില്‍ നിന്ന് കത്ത് പോസ്റ്റ് ചെയ്തത് രണ്ടാം പ്രതി ഷാജഹാനാണെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് കോടി ആവശ്യപ്പെട്ടാണ് ഇവര്‍ മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരില്‍ കത്തയച്ചത്. പി.കെ കുഞ്ഞാലിക്കുട്ടിക്കും നാഥ് കണ്‍സ്ട്രക്ഷന്‍, മലബാര്‍ ഗോള്‍ഡ്, പാരിസണ്‍സ് എന്നിവയുടെ ഉടമകള്‍ക്കുമാണ് പണം ആവശ്യപ്പെട്ട് കത്തയച്ചത്.

പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തെ അപായപ്പെടുത്തുമെന്നും കത്തില്‍ ഭീഷണിയുണ്ടായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി. ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച മുതല്‍ ക്രൈം ബ്രാഞ്ചും ആന്റി നക്‌സല്‍ സ്‌ക്വാഡും പ്രതികള്‍ക്കായി രഹസ്യാന്വേഷണം നടത്തിയിരുന്നു. കണ്‍സ്ട്രക്ഷന്‍ മേഖലയിലുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്താനാണ് തട്ടിപ്പ് നടത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേസമയം, പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Two arrested Fake letter sent to  P.K.  Kunhalikutty and three businessmen in the name of Maoist organization

We use cookies to give you the best possible experience. Learn more