Kerala News
പെരിങ്ങോം പീഡനം: രണ്ടുപേര്‍ പിടിയില്‍; കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി പെണ്‍കുട്ടിയുടെ മൊഴി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 29, 06:05 pm
Thursday, 29th October 2020, 11:35 pm

കണ്ണൂര്‍: പെരിങ്ങോത്ത് പതിനേഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. പലയിടത്തുവെച്ചും പ്രതികള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

ഇതുവരെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കാങ്കോല്‍ സ്വദേശികളായ ദിലീപ് , പ്രജിത്ത് എന്നിവരെയാണ് പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്.

ഓട്ടോറിക്ഷ ഡ്രൈവറായ ദിലീപ് വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പീഡനത്തിന് ശേഷം ഇയാള്‍ സുഹൃത്തായ പ്രജിത്തിനെ വിളിച്ചു വരുത്തി. ഇയാളും കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കി. തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് വഴിയിലുപേക്ഷിച്ചു.

പെരിങ്ങോമില്‍ ഒക്ടോബര്‍ 22നാണ് പതിനേഴുകാരിയെ അബോധാവസ്ഥയില്‍ വഴിയരികില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയ്ക്ക് കൗണ്‍സിലിംഗ് നടത്തിയിരുന്നു.

ഈ സമയത്താണ് പീഡനത്തിന് ഇരയായ വിവരം പെണ്‍കുട്ടി പൊലീസിനെ അറിയിച്ചത്. ആദ്യം ഒരാളുടെ പേര് മാത്രമെ പെണ്‍കുട്ടി പറഞ്ഞിരുന്നുള്ളു. എന്നാല്‍ തുടരന്വേഷണത്തില്‍ കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി.

സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇതുവരെ അറസ്റ്റിലായ അഞ്ചുപേര്‍ റിമാന്‍ഡിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Peringome Rape Case