| Wednesday, 20th December 2017, 11:51 am

'തെരഞ്ഞെടുപ്പ് കഴിഞ്ഞു, തെണ്ടിത്തരം തുടങ്ങി; എത്ര കുട്ടികളുണ്ടാകണമെന്നും ബി.ജെ.പി തീരുമാനിക്കുമോ?'; വിരാടിനും അനുഷ്‌കയ്ക്കും രാജ്യസ്‌നേഹം കുറവാണെന്ന് പറഞ്ഞ ബി.ജെ.പി എം.എല്‍.എയെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: അനുഷ്‌ക ശര്‍മ്മ- വിരാട് കോഹ്ലി വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തിയത് രാജ്യസ്‌നേഹം കുറവായത് കൊണ്ടാണെന്ന മധ്യപ്രദേശ് ബി.ജെ.പി എം.എല്‍.എ പന്നാ ലാല്‍ ഷാക്യയുടെ പ്രസ്താവന വിവാദത്തില്‍. സോഷ്യല്‍ മീഡിയയിലടക്കം നിരവധി പേരാണ് എം.എല്‍.എയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കോഹ്ലി ഇവിടെ നിന്ന് പണമുണ്ടാക്കി ബില്ല്യണ്‍ കണക്കിന് ഇറ്റലിയില്‍ ചിലവഴിക്കുകയാണ് ചെയ്തത്. ഇതിനര്‍ത്ഥം രാജ്യത്തെ കോഹ്ലി ബഹുമാനിക്കുന്നില്ലെന്നാണ്. ഇത് തെളിയിക്കുന്നത് അദ്ദേഹമൊരു രാജ്യ സ്‌നേഹിയല്ലെന്നായിരുന്നു ലാല്‍ ഷാക്യ പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പി തനി നിറം പുറത്തെടുത്തെന്നും ഇത് തെണ്ടിത്തരമാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

എം.എല്‍.എ കഞ്ചാവ് അടിച്ചിട്ടാണോ സംസാരിക്കുന്നതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഇനി തങ്ങള്‍ക്ക് എത്ര കുട്ടികള്‍ വേണമെന്ന് വിരാടിനോടും അനുഷ്‌കയോടും ബി.ജെ.പി പറയുമോ എന്നും ചിലര്‍ ചോദിക്കുന്നു. അതേസമയം, ക്രിക്കറ്റര്‍ എന്ന നിലയില്‍ വിരാടും നടി എന്ന നിലയില്‍ അനുഷ്‌കയും ഇന്ത്യയ്ക്ക് വേണ്ടി നേടിയ നേട്ടങ്ങളെ കുറിച്ച് എം.എല്‍.എയ്ക്ക ധാരണയില്ലേയെന്നും അവര്‍ ചോദിക്കുന്നു.


Also Read: ഈ നെറി കേടിന് കയ്യടിക്കാന്‍ പറ്റില്ല ഗൗതം; വിക്കറ്റെന്നുറപ്പായിട്ടും പുറത്തു പോകാന്‍ മടിച്ച് ഗംഭീര്‍; താരത്തിനെതിരെ ക്രിക്കറ്റ് ലോകം, വീഡിയോ


“വിരാട് ഇന്ത്യയില്‍ നിന്നാണ് പണം ഉണ്ടാക്കിയത്. പക്ഷെ വിവാഹം നടത്താന്‍ രാജ്യത്ത് എവിടെയും അദ്ദേഹത്തിന് സ്ഥലം കിട്ടിയില്ല. ഹിന്ദുസ്ഥാന്‍ എന്താണ് തൊട്ടുകൂടായ്മയുണ്ടോ ? ശ്രീരാമനും ശ്രീകൃഷ്ണനും വിക്രമാദിത്യനും യുധിഷ്ഠിരനുമെല്ലാം ഈ മണ്ണില്‍ നിന്നാണ് വിവാഹം ചെയ്തത്. നിങ്ങളെല്ലാവരും ഇവിടെ വെച്ച് വിവാഹിതരാകേണം. ഞങ്ങളാരും തന്നെ കല്ല്യാണം കഴിക്കാന്‍ വിദേശത്തേക്ക് പോകുന്നില്ല.” എന്നായിരുന്നു എം.എല്‍.എയുടെ വിവാദ പ്രസ്താവന.

ഇറ്റലിയില്‍ നിന്നുള്ള നൃത്തകര്‍ ഇന്ത്യയില്‍ വന്ന് കോടിപതികളാകുന്നുണ്ടെന്നും ബി.ജെ.പി എം.എല്‍.എ പറഞ്ഞു. ഇറ്റലിയില്‍ വെച്ചായിരുന്നു അനുഷ്‌ക- കോഹ്ലി വിവാഹം. അനുഷ്‌കയുടെയും കോഹ്ലിയുടെയും വിവാഹം ഇറ്റലിയിലെ ടസ്‌കാനിയിലെ ബോര്‍ഗോ ഫിനോച്ചീറ്റോ എന്ന റിസോര്‍ട്ടിലായിരുന്നു നടന്നിരുന്നത്. ലോകത്തെ ഏറ്റവും ചിലവേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

We use cookies to give you the best possible experience. Learn more