| Tuesday, 10th October 2017, 11:41 am

'പ്ലാസ്റ്റിക്ക് ബാറ്റുപയോഗിക്കു അങ്ങിനെയെങ്കില്‍ മരങ്ങള്‍ സംരക്ഷിക്കാം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവശ്യപ്പെട്ട യുവരാജിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആഹ്വാനം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വന്‍തോതില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് മലിനീകരണത്തിന് കാരണമാകുമെന്ന് പറഞ്ഞായിരുന്നു യുവരാജ് ആരാധകരോട് പടക്കം പൊട്ടിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടത്.


Also Read: ‘രാഹുലേ മുത്തേ നീ തകര്‍ത്തു’; കൊളംബിയയെ വിറപ്പിച്ച മലയാളിത്താരത്തിന്റെ ഗോള്‍ ശ്രമവും മത്സരത്തിലെ സുന്ദര നിമിഷങ്ങളും കാണാം


ഇത് അനാരോഗ്യകരമായ കാര്യമാണെന്നും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ വരെ ബുദ്ധിമുട്ടാണെന്നും താരം പറഞ്ഞു. എന്നാല്‍ താരത്തിന്റെ മറ്റു ട്വീറ്റുകള്‍ക്ക് ലഭിക്കുന്നത് പോലെയുള്ള മറുപടികളായിരുന്നില്ല ദിപാവലി ആഘോഷവുമായി ബന്ധപ്പെട്ട ആഹ്വാനത്തിന് ലഭിച്ചത്. താരത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്ത് വന്നത്.

“നിങ്ങള്‍ ബാറ്റുചെയ്യാനായി പ്ലാസ്റ്റിക് ബാറ്റുകള്‍ ഉപയോഗിക്കണം. കൂടുതല്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കഴിയില്ല” എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. നിങ്ങള്‍ക്ക് മലിനീകരണം ഇല്ലാതാക്കണമെന്നുണ്ടെങ്കില്‍ കാറുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി സൈക്കിള്‍ തെരഞ്ഞെടുക്കണമെന്നായിരുന്നു താരത്തോട് മറ്റൊരാള്‍ പറഞ്ഞത്.

“നിങ്ങള്‍ എപ്പോഴൊക്കെ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ സഹോദരാ?. നിങ്ങള്‍ ബി.സി.സി.ഐയോടും ഐ.സി.സിയോടും മത്സരങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിക്കുന്നത് നിര്‍ത്തലാക്കാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടുണ്ടോ”യെന്നായിരുന്നു താരത്തിന് ലഭിച്ച ഒരു മറുപടി


Dont Miss: സൗദിയില്‍ കാറോടിച്ചതിന് യുവതിക്ക് പിഴശിക്ഷ; നടപടി വിലക്ക് നീക്കുന്നതിന് മുമ്പ് വാഹനമോടിച്ചതിന്


“നിങ്ങള്‍ എപ്പോഴൊക്കെ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയിട്ടുണ്ട് സഹോദരാ?. നിങ്ങള്‍ ബി.സി.സി.ഐയോടും ഐ.സി.സിയോടും മത്സരങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിക്കുന്നത് നിര്‍ത്തലാക്കാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടുണ്ടോ”യെന്നായിരുന്നു താരത്തിന് ലഭിച്ച ഒരു മറുപടി

യുവരാജും സുഹൃത്തും പടക്കം പൊട്ടുന്നതിനിടയിലൂടെ വരുന്ന ചിത്രങ്ങളും പലരും ട്വീറ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

ട്വീറ്റുകള്‍ കാണാം:

We use cookies to give you the best possible experience. Learn more