ന്യൂദല്‍ഹി: 2002 ലെ ഗുജറാത്ത് വംശഹത്യ എന്‍.ഡി.ടി.വിക്കുവേണ്ടി തങ്ങള്‍ ജീവന്‍ പണയപ്പെടുത്തി ഷൂട്ട് ചെയ്യുകയായിരുന്നെന്ന വ്യാജ പ്രചരണവുമായെത്തിയ അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ. വ്യാജപ്രചരണവുമായെത്തിയ റിപ്പബ്ലിക് ചാനല്‍ എഡിറ്ററെ “അര്‍ണബ് ഡിഡ് ഇറ്റ്” ഹാഷ്ടാഗോടെയാണ് സോഷ്യല്‍മീഡിയ സ്വീകരിച്ചിരിക്കുന്നത്.
ഗുജറാത്ത് വംശഹത്യ എന്‍.ഡി ടി.വിയ്ക്കുവേണ്ടി വളരെ സാഹസപ്പെട്ടാണ് തങ്ങള്‍ ഷൂട്ട് ചെയ്തതെന്നായിരുന്നു അര്‍ണബ് വീഡിയോയിലൂടെ അവകാശപ്പെട്ടത്. “ഇത് നിങ്ങളില്‍ നീരസമുളവാക്കുമെന്ന് എനിക്കറിയാം. പക്ഷേ ജീവിതത്തില്‍ ഞാന്‍ നേരിട്ട യാഥാര്‍ത്ഥ്യം നിങ്ങളുമായി പങ്കുവെക്കാതെ വയ്യ” എന്നു പറഞ്ഞുകൊണ്ടായിരുന്നു അര്‍ണബിന്റെ വ്യാജപ്രചരണം.
Also Read: ട്രംപിന്റെ ഭീഷണി പട്ടിക്കുരക്കുന്നതിന് തുല്ല്യം: ഉത്തരകൊറിയ
എന്നാല്‍ അര്‍ണബിന്റെ വെളിപ്പെടുത്തല്‍ വ്യാജമാണെന്ന് തെളിയിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രജദീപ് സര്‍ദേശായി രംഗത്തെത്തുകയായിരുന്നു. തങ്ങളായിരുന്നു വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതെന്നും അര്‍ണബ് അതിന്റെ പരിസരത്ത് വരെയുണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തിയ രജദീപ് ഇതിന് സാക്ഷിയായി ക്യാമറമാനെയും ഹാജരാക്കിയിരുന്നു.
ഇതോടെ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ച അര്‍ണബിനെ പരിഹസിച്ച ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാമ്പയിന്‍ ആരംഭിക്കുകയായിരുന്നു. ജാതിവിവേചനത്തിനെതിരെ പോരാടിയത് അംബേദ്കറല്ല അര്‍ണബായിരുന്നെന്നും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുമായി കൂടിക്കാഴ്ച നടത്തുന്ന വ്യക്തിയായും സ്വാതന്ത്രസമര സേനാനിയായും അര്‍ണബ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുകയാണ്.
ചില ട്വീറ്റുകള്‍ കാണാം: